വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ഫാസ്ടാഗ് വഴി ടോൾ കൊള്ള. രണ്ടു ദിവസത്തിനിടെ മുപ്പതോളം പേരുടെ പണം നഷ്ടമായി.
ഇതു സംബന്ധിച്ച് പ്രതിഷേധിക്കുന്നവരുടെ തുക മാത്രം തിരികെ നൽകി ബാക്കിയുള്ളവരിൽ നിന്ന് ടോൾ ഈടാക്കുകയാണ് ടോൾ കമ്പനി. കഴിഞ്ഞ ദിവസം പ്രദേശവാസികൾ കമ്പനി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇപ്പോഴും പണം നഷ്ടമാകുകയാണ്.
ഇന്നലെ മംഗലം സ്വദേശി മനോജ് ജോസഫിന്റെ വാഹനം അര മണിക്കൂറോളം ടോൾ ബൂത്തിൽ പിടിച്ചിട്ടു. വാഹനത്തിലെ ഫാസ്ടാഗിൽ മിനിമം ബാലൻസ് ഇല്ലെന്ന് കാണിച്ചാണ് വാഹനം തടഞ്ഞത്.
ഫാസ്ടാഗിൽ പണമില്ലാത്തവരുടെ വാഹനങ്ങൾ തടഞ്ഞ് നിർബന്ധപൂർവം പണം അടപ്പിക്കുകയാണെന്നു മനോജ് പറഞ്ഞു. പ്രദേശവാസികളിൽ പലരും ഫാസ്ടാഗ് ചാർജ് ചെയ്യുന്നില്ല.
ചെയ്താൽ പണം നഷ്ടപ്പെടും. എന്നാൽ ഇങ്ങനെയുള്ളവരുടെ ഫാസ്ടാഗ് വിലക്കുപട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുൻപ് പണം നഷ്ടപ്പെട്ടവർക്ക് തുക തിരിച്ചു കൊടുക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞ വാക്കും പാലിക്കപ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഭാര്യയും കുട്ടിയുമായി അത്യാവശ്യമായി യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം ഒരുമണിക്കൂറോളം ടോൾ പ്ലാസയിൽ തടഞ്ഞിട്ടിരുന്നു.
സൗജന്യം അനുവദിച്ച വാഹനങ്ങളുടെ പാസ് മൂന്നു മാസത്തിലൊരിക്കൽ പുതുക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഘട്ടം ഘട്ടമായി സൗജന്യം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം അനുവദിച്ചുള്ള സർവകക്ഷി യോഗ തീരുമാനം ടോൾ കമ്പനി അട്ടിമറിച്ചിട്ടും എംപിയോ എംഎൽഎയോ ജനപ്രതിനിധികളോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

