കോയമ്പത്തൂർ ∙ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ലോറികളിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അമ്മ, മുത്തശ്ശി, മക്കൾ ഉൾപ്പടെയുള്ളവർക്കു ഗുരുതര പരുക്ക്.
മേട്ടുപ്പാളയം മഹാദേവപുരം സ്വദേശി അരുൺകുമാറിന്റെ ഭാര്യ നന്ദിനി (32) ആണ് മരിച്ചത്. മുത്തശ്ശി രാമത്താൾ (78), അമ്മ ഗോമതി (50), മക്കളായ ഹർഷിണി (10), രാഘവൻ (7), ഡ്രൈവർ അശ്വിൻ (29) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
മേട്ടുപ്പാളയം – അന്നൂർ മെയിൻ റോഡിൽ ടാങ്ക് മേടിലാണു സംഭവം.
ഊത്തുക്കുളിയിലെ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം മടങ്ങുകയായിരുന്നു കുടുംബം. വീടിനു രണ്ടു കിലോമീറ്റർ അടുത്തുവച്ചാണ് അപകടം.
കാറിന്റെ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ടു പിൻഭാഗം ലോറിയിൽ തട്ടി. ഇടിയിൽ കാർ കറങ്ങിത്തിരിഞ്ഞു ലോറിക്കു പിറകിൽ വന്നിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.
മറ്റുള്ളവരെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോയമ്പത്തൂരിലെ ആശുപത്രികളിലേക്കു മാറ്റി.
തിരുപ്പൂർ ∙ ധാരാപുരം റോഡ് ഊതിയൂരിനു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു കോളജ് വിദ്യാർഥി മരിച്ചു. 4 വിദ്യാർഥികൾക്കു ഗുരുതരമായി പരുക്കേറ്റു.
കോയമ്പത്തൂർ സൂലൂരിനു സമീപമുള്ള സ്വകാര്യ കോളജിലെ മൂന്നാം വർഷ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പല്ലടം മാണിക്കാപുരം സ്വദേശിയായ വിദ്യാർഥി കതിർവേൽ (20) ആണ് മരിച്ചത്.
തിരുപ്പൂർ പെരുന്തോഴുവ് സ്വദേശി ഹരീഷ് (20), സെവന്തംപാളയം സ്വദേശി ദീപക് (20), അറിവൊളി നഗർ സ്വദേശി കാർത്തികേയൻ (20), ഇടുവായ് സ്വദേശി ഗോകുലകൃഷ്ണൻ (20) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്. കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്കു തലകീഴായി മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ 5 പേരെയും നാട്ടുകാർ ചേർന്നു തിരുപ്പൂർ ജില്ലാ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കതിർവേലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് അപകടസ്ഥലത്തു പരിശോധന നടത്തി കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

