മുടപ്പല്ലൂർ ∙ ഒരേ സമയത്ത് രണ്ടു മൂരിക്കുട്ടികളെ പ്രസവിച്ച പശു കൗതുകമായി. തെക്കുംഞ്ചേരി കടാം കോട് വാസുവിന്റെ വീട്ടിൽ വളർത്തുന്ന പശുവിനാണ് ഒറ്റ പ്രസവത്തിൽ രണ്ടു കുട്ടികളുണ്ടായത്. വീട്ടിൽ തന്നെ പ്രസവിച്ചുണ്ടായ ജേഴ്സി ഇനത്തിൽപെട്ട
പശുവാണിതെന്നും രണ്ടാമത്തെ പ്രസവമാണിതെന്നും വാസു പറഞ്ഞു. ആദ്യത്തെ പ്രസവത്തിൽ ഒരു പശുക്കിടാവായിരുന്നു.
എന്തായാലും അപൂർവ കാഴ്ച കാണാൻ ക്ഷീര കർഷകനായ വാസുവിന്റെ വീട്ടിൽ തിരക്കാണിപ്പോൾ.
ആദ്യകാലങ്ങളിലൊന്നും ഇങ്ങനെ ഉണ്ടാവാറില്ലെങ്കിലും കൃത്രിമ ബീജദാനം വഴി ഗർഭധാരണം നടക്കുമ്പോൾ അപൂർവ്വമായി ഇരട്ടകൾ ഉണ്ടാകാറുണ്ടെന്നും (ഏകദേശം 500-ൽ ഒന്ന്) രണ്ട് അണ്ഡങ്ങൾ ഒന്നിച്ച് ബീജസങ്കലനം നടക്കുമ്പോഴോ ഒരു ഭ്രൂണം രണ്ടായി വിഭജിക്കുമ്പോഴോ ആണ് പശുക്കളിൽ ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നതെന്നും മൃഗസംരക്ഷണവകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഡോ.എൻ.ശുദ്ധോദനൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

