കോയമ്പത്തൂർ ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വീട്ടിലേക്കു വിളിച്ചുവരുത്തിയ കോയമ്പത്തൂർ സ്വദേശിക്കു നഷ്ടമായത് ബൈക്കും ലാപ്ടോപ്പും 3 ഫോണുകളും 75,000 രൂപയും.
കുനിയമുത്തൂർ സുബ്ബുലക്ഷ്മി നഗറിൽ അരുൺ ബാലസുബ്രഹ്മണ്യന്റെ വീട്ടിൽ നിന്നാണ് സമൂഹമാധ്യമ സുഹൃത്ത് പെരിങ്ങോട് കണ്ടത്ത് വളപ്പിൽ വീട്ടിൽ ആരോൺ (28) കവർച്ച നടത്തിയത്. ഒരു മാസത്തോളം മുൻപ് നടന്ന സംഭവത്തിലെ പ്രതിയെ കഴിഞ്ഞദിവസം പൊലീസ് പിടികൂടി.
കുനിയമുത്തൂർ പൊലീസിൽ പരാതി നൽകിയതോടെ അന്വേഷണം നടന്നെങ്കിലും പ്രതിയെ പിടികിട്ടിയിരുന്നില്ല. ഇതിനിടെ രണ്ടു ദിവസം മുൻപ് ആലപ്പുഴ ഭാഗത്ത് എടിഎം കാർഡ് വഴി 75,000 രൂപ പിൻവലിച്ചപ്പോഴാണ് ആരോൺ ഉള്ള സ്ഥലം പൊലീസ് കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]