കൂറ്റനാട് ∙ ചാലിശ്ശേരി – പട്ടാമ്പി റോഡ് വീതികൂട്ടുമ്പോൾ കൂറ്റനാട്ടെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ മുൻഭാഗം പൊളിച്ചേക്കും. 50 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച കെട്ടിടം ഇതുവരെ ഉപയോഗിച്ചില്ലെന്നു മാത്രമല്ല നമ്പർ പോലും കിട്ടിയിട്ടില്ല. സംസ്ഥാനത്തെ ആദ്യത്തേതെന്നു പ്രഖ്യാപനം നടത്തി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ഇപ്പോൾ കാടുകയറിയ നിലയിലാണ്.
രാത്രികാലമായാൽ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപാണ് കൂറ്റനാട് ന്യൂബസാറിന് സമീപം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് കേന്ദ്രം നിർമാണം നടത്തിയത്.
എന്നാൽ, പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് അനുമതിയില്ലാതെ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു എന്ന് ആരോപണമുയർന്നു. ഉദ്ഘാടന സമയത്ത് കെട്ടിട നിർമാണം പൂർത്തിയായിരുന്നില്ല.
വൈദ്യുതിയോ വെള്ളമോ ലഭ്യമാക്കാതെയാണ് ഉദ്ഘാടനം ചെയ്തത്.
കെട്ടിട നമ്പർ ലഭിക്കാനായി നാഗലശ്ശേരി പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോഴാണ് നിർമാണത്തിനു മുൻപു പാലിക്കേണ്ട
നടപടിക്രമങ്ങളും മുൻകൂർ അനുമതിയും ഇല്ലെന്നു മനസ്സിലായത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമായതിനാൽ വകുപ്പ് മേധാവിയുടെ അനുമതിപത്രം വാങ്ങി അപേക്ഷയോടൊപ്പം നൽകിയാൽ മാത്രമേ പഞ്ചായത്ത് സെക്രട്ടറിക്ക് കെട്ടിട
നമ്പർ അനുവദിക്കാൻ കഴിയൂ എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയതിനാൽ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകിയില്ല. കെട്ടിട നമ്പർ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, എംഎൽഎ, നാഗലശ്ശേരി പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുമ്പോൾ കെട്ടിടനമ്പർ നൽകാൻ പഞ്ചായത്തിനോടു കലക്ടർ നിർദേശിക്കുകയും ചെയ്തു. സംസ്ഥാനപാതയിൽ നിന്നു 4 മീറ്റർ അകലം വേണമെന്ന വ്യവസ്ഥ ലംഘിച്ചതായും പഞ്ചായത്ത് പറയുന്നു.
ഓപ്പൺ ഓഡിറ്റോറിയം പൊളിച്ചുകളഞ്ഞു
പൊതുപരിപാടികളും മറ്റ് ഒത്തുചേരലുകളും നടത്തുന്നതിനായി 5 ലക്ഷം രൂപയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ധനസഹായത്തിൽ വിശ്രമകേന്ദ്രത്തിലെ ഓപ്പൺ ഓഡിറ്റോറിയം പണിതിരുന്നു.
നിലവിൽ ഓപ്പൺ ഓഡിറ്റോറിയം മുഴുവനായും ജല അതോറിറ്റിയുടെ പൈപ്പിടലിൽ പൊളിച്ചു കളഞ്ഞ അവസ്ഥയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]