കോങ്ങാട് ∙ പണം അക്കൗണ്ടിൽ ഉണ്ടായിട്ടും കോൽപ്പാടം അങ്കണവാടി കെട്ടിടം നിർമാണത്തിനു മെല്ലെപ്പോക്ക്. കെട്ടിടം നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഈ വർഷം ഫെബ്രുവരി 8ന് നടന്നു.
പിന്നാലെ ഫൗണ്ടേഷൻ പണി പൂർത്തിയായി. പക്ഷേ, ഇതോടെ നിർമാണം നിലച്ചു. പിന്നീടുള്ള പ്രവൃത്തികൾ നടത്താൻ തുക ഉണ്ടായിട്ടും കാലതാമസം നേരിടുന്നതാണു പ്രതിസന്ധി തീർക്കുന്നത്.
എംജിഎൻആർഇജിഎസ് 7 ലക്ഷം, ജില്ലാ പഞ്ചായത്ത് 5 ലക്ഷം, ഐസിഡിഎസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവ 2 ലക്ഷം വീതം കെട്ടിടം നിർമാണത്തിന് അനുവദിച്ചിരുന്നു.
അങ്ങനെ ആകെ 18 ലക്ഷം ലഭിച്ചു. സമയബന്ധിതമായി കെട്ടിടം പണി പൂർത്തിയാക്കാൻ സാഹചര്യം ഉണ്ടായിട്ടും നടന്നില്ല.
അനാസ്ഥയാണ് ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം. നിസ്സംഗത വിട്ട് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
തൊഴിലുറപ്പ് പദ്ധതി ഓഫിസിനാണു നിർമാണ ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]