പാലക്കാട് ∙ അമ്മ നിയമസഭയിൽ നാടിന്റെ വികസന പദ്ധതികൾക്കു വേണ്ടി ശബ്ദിക്കുമ്പോൾ മകൻ എവറസ്റ്റ് ബേസ് ക്യാംപിലേക്കു ബുള്ളറ്റ് ഓടിച്ചുകയറ്റി റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിയുടെ മകൻ എം.മിഥുൻ ശാന്ത് ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ (മോട്ടോറബിൾ റോഡ്) റോഡായ കിഴക്കൻ ലഡാക്കിലെ ഉംലിങ് ലാ ചുരത്തിലൂടെ ബൈക്ക് ഓടിച്ച് എവറസ്റ്റിന്റെ ബേസ് ക്യാംപിനു മുകളിലെത്തി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.
ഈ മാസം 19നു നിയമസഭയിൽ ശാന്തകുമാരി വിഷയം അവതരിപ്പിക്കുമ്പോൾ മൊബൈലിൽ മകന്റെ സന്ദേശമെത്തി, ‘അമ്മേ ഞാൻ ലക്ഷ്യം താണ്ടി’.
15ന് ആണു ഡൽഹിയിൽ നിന്നു മിഥുൻ ആറംഗ സംഘത്തിനൊപ്പം ബുള്ളറ്റിൽ എവറസ്റ്റ് ബേസ് ക്യാംപിലേക്കു പുറപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്നു 19,024 അടി ഉയരത്തിലാണ് ഉംലിങ് ലാ ചുരം റോഡ്.
ഗതാഗതയോഗ്യമാണെങ്കിലും യാത്ര വളരെ അപകടം പിടിച്ചതാണ്.
ദുർഘടമായ ഭൂപ്രകൃതിയും കടുത്ത മഞ്ഞും കാറ്റുമെല്ലാം വെല്ലുവിളിയാണ്. ഓക്സിജന്റെ അളവു വളരെ കുറഞ്ഞ പ്രദേശം.
താപനില നാലു ഡിഗ്രി സെൽഷ്യസിലും താഴെ. എല്ലാത്തിനെയും അതിജീവിച്ച് മിഥുൻ എവറസ്റ്റ് ബേസ് ക്യാംപിൽ കാൽതൊട്ടു.
മഞ്ഞുമലകൾക്കിടയിലൂടെയുള്ള യാത്രയ്ക്കു ഡൽഹിയിൽ നിന്നു പ്രത്യേക പരിശീലനം നേടിയിരുന്നു. ഡൽഹിയിൽനിന്ന് ഉംലിങ് ലാ ചുരം വരെ 1080 കിലോമീറ്റർ ദൂരമുണ്ട്.
കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളായ ലേ, ചിംസുലെ, ഡെംചോക് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച റോഡ് 2021ലാണു സഞ്ചാരികൾക്കു തുറന്നുകൊടുത്തത്. മധ്യേഷ്യയിലെ രാജ്യങ്ങളെ കൂടി ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള യാത്ര ലക്ഷ്യത്തിലെത്തുകയെന്നതു ബൈക്ക് റൈഡർമാരുടെ സ്വപ്നമാണ്.
ലോകത്ത് ഏറ്റവും ഉയരമേറിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 14 റോഡുകളിൽ എട്ടെണ്ണവും ലഡാക്കിലാണ്.
ഗ്രാഫിക്സ് ആർട്ടിസ്റ്റായ മിഥുൻ ശാന്ത് ബുള്ളറ്റിലൂടെ ഒട്ടേറെ സംസ്ഥാനങ്ങൾ താണ്ടിയിട്ടുണ്ട്. പിതാവ് മാധവൻ.
സഹോദരൻ ശ്യാം മാധവ് മുണ്ടൂർ ഐഎച്ച്ആർഡി കോളജിൽ വിദ്യാർഥിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]