
ഊട്ടി∙ മസിനഗുഡിക്കു സമീപമുള്ള കരിങ്കൽ ക്വാറിക്കു സമീപം അവശനിലയിൽ കണ്ടെത്തിയ കടുവയെ നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചു. നടക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്ന കടുവയെ കണ്ടെത്തിയ ഗ്രാമീണരാണു വിവരം വനം വകുപ്പിനെ അറിയിച്ചത്.
തുടർന്ന് ഇതിനെ നിരീക്ഷിക്കാൻ 6 ക്യാമറകൾ സ്ഥാപിച്ചു. കടുവയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ചികിത്സയെപ്പറ്റി തീരുമാനിക്കുമെന്നു വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇതേസമയം, കടുവയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കാലി മേയ്ക്കാൻ വനം വകുപ്പ് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]