
തെക്കുമ്മല ∙ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കുനേരെ പാഞ്ഞെത്തി തെരുവുനായ്ക്കൾ; രക്ഷകയായി നാലാം ക്ലാസുകാരി. മേൽമുറി പാലക്കാവ് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെയാണു സംഭവം. സ്കൂൾ വിട്ടു വന്ന അയൽവാസികളായ ഏഴു കുട്ടികൾ റോഡിൽ കളിക്കുന്നതിനിടെയാണു തെരുവുനായ്ക്കൾ കൂട്ടമായെത്തി ഇവർക്കു നേരെ തിരിഞ്ഞത്.
ഉടൻ എല്ലാവരും അടുത്തുള്ള സത്യാലയം സത്യനാരായണന്റെ വീട്ടുമുറ്റത്തേക്കു കയറി. പിന്നാലെ നായ്ക്കളും മുറ്റത്തേക്ക് ഇരച്ചു കയറാൻ ശ്രമിച്ചതോടെ മുതുതല എയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി മാളവിക പെട്ടെന്നുതന്നെ വീടിന്റെ ഗേറ്റ് അടച്ചു.
ഇതോടെ നായ്ക്കൾ പിൻവാങ്ങുകയായിരുന്നു.
മാളവിക ധൈര്യപൂർവം ഗേറ്റ് അടച്ചില്ലായിരുന്നെങ്കിൽ നായ്ക്കൾ കുട്ടികളെ ആക്രമിച്ചേനേ എന്നു സത്യനാരായണൻ പറഞ്ഞു. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്ദീപിന്റെ മകളാണു മാളവിക.
കുട്ടികൾ എല്ലാവരും പരിസരവാസികളാണ്. മേൽമുറി പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം രണ്ടു പേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവർ തൃശൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]