പാലക്കാട് ∙ പെട്ടിയുമായെത്തി പാലക്കാടിന്റെ എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് പാലക്കാട്ടു നിന്നു പോകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ്, കേരള മഹിളാ സംഘം, വർക്കിങ് വിമൻ ഫെഡറേഷൻ സംഘടനകൾ സംയുക്തമായി എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം ജനങ്ങളോടും രണ്ടാമതു സ്ത്രീ സമൂഹത്തോടും മാപ്പു പറയണം.
ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും അവർ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലത്തിൽ ചെരിപ്പുമാലയിട്ടും ചൂലുകൊണ്ടടിച്ചുമായിരുന്നു പ്രതിഷേധം. മാർച്ച് പൊലീസ് തടഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി.നൗഷാദ് അധ്യക്ഷനായി.
സെക്രട്ടറി കെ.ഷാജഹാൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ഷിനാഫ്, മഹിളാ സംഘം ജില്ലാ പ്രസിഡന്റ് എ.പ്രഭാവതി, സുമല എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

