
കഞ്ചിക്കോട് ∙ വാളയാർ വാധ്യാർചള്ളയെ വിറപ്പിച്ചത് തമിഴ്നാട്ടിൽ നിന്നെത്തിയ കൊമ്പനാണെങ്കിൽ കഞ്ചിക്കോട് ജനവാസ മേഖലയെ ഇന്നലെ ഭീതിയിലാക്കിയത് കൂട്ടം തെറ്റിയെത്തിയ അക്രമകാരികളായ 2 കൊമ്പൻമാർ. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ചെല്ലങ്കാവിലും മായപ്പള്ളത്തുമായി തമ്പടിച്ച കൊമ്പൻമാർ വ്യാപക നാശമുണ്ടാക്കിയാണു മടങ്ങിയത്. 18 ആനകളുള്ള കൂട്ടത്തിൽ നിന്നു മാറിയ 2 ആനകളാണിത്.തിങ്കളാഴ്ച അർധരാത്രിയോടെ മായപ്പള്ളത്താണ് ആനകൾ ആദ്യമെത്തിയത്.
ഇവിടെ വീടുകൾക്കു മുന്നിലൂടെയും കൃഷിയിടങ്ങളിലൂടെയും ആനകൾ നടന്നു നീങ്ങി.പലയിടത്തും വീടുകളിലെ മതിലുകളും തകർത്തിട്ടുണ്ട്. ചെല്ലങ്കാവിൽ നിന്നു കെഎൻ പുതൂരിലേക്കും ആനയെത്തി.
ഇതിനിടെ വനംവകുപ്പ് വാച്ചർമാരും സ്ഥലത്തെത്തി.
പുലർച്ചെ ആറര വരെ നീണ്ട ശ്രമത്തിനൊടുവിൽ പടക്കം എറിഞ്ഞും തീയിട്ടും ആനകളെ കഞ്ചിക്കോട് ഉൾവനത്തിലേക്കു കയറ്റി.
ഇന്നലെ പകൽ മുഴുവൻ നിരീക്ഷിച്ചെങ്കിലും 2 കൊമ്പൻമാർ ആനക്കൂട്ടത്തോടൊപ്പം ചേർന്നിട്ടില്ലെന്നു വനംവകുപ്പ് പറയുന്നു. ഇവ തിരിച്ചിറങ്ങി നാശനഷ്ടമുണ്ടാക്കുമെന്ന ഭീതിയിലാണു കഞ്ചിക്കോട് വനയോര മേഖല.
ആനക്കൂട്ടവും പി.ടി. 14, തമിഴ്നാട് കൊമ്പൻ എന്നീ ആനകളും മേഖലയിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]