
ഒറ്റപ്പാലം∙ റീടാറിങ് പൂർത്തിയാക്കിയതിനു പിന്നാലെ റോഡ് ‘മഴക്കുഴി’യായി. ഒറ്റപ്പാലം നഗരസഭയുടെ അധീനതയിലുള്ള റോഡാണിത്.
പാലാട്ട് റോഡ്, അരീക്കപ്പാടം വാർഡുകൾ ഉൾപ്പെട്ട പൂളയ്ക്കാപറമ്പ് റോഡ് നവീകരിച്ചതു കേവലം 2 മാസം മുൻപ്. ഇപ്പോൾ പലയിടത്തും കുഴികളും, ചിലയിടങ്ങളിൽ ഏറെ വൈകാതെ പൊളിയാൻ പാകത്തിലുള്ള വിള്ളലുകളും കാണാം.
അരീക്കപ്പാടം വാർഡിനെ പ്രതിനിധീകരിക്കുന്ന നഗരസഭാംഗത്തിന്റെ നേതൃത്വത്തിലായിരുന്നു റോഡ് നവീകരണം.
ടാറിങ് പൂർത്തിയാക്കിയതിനു ശേഷം ഒരു വീട്ടിലേക്കു ജല അതോറിറ്റിയുടെ പൈപ് ലൈൻ കണക്ഷൻ നൽകാൻ റോഡ് പൊളിക്കേണ്ടി വന്നതും ടാറുണങ്ങും മുൻപേ, മണ്ണുമാന്തിയന്ത്രം ഇതുവഴി കടന്നുപോയതുമാണു വിനയായതെന്നു നഗരസഭാംഗം വ്യക്തമാക്കി.
നഗരസഭയെയും അമ്പലപ്പാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഉൾനാടൻ ബസ് സർവീസുകൾ ഉൾപ്പെടെയുള്ള റോഡാണിത്. കുഴികൾ രൂപപ്പെട്ട
ഭാഗങ്ങൾ ഏറെ വൈകാതെ ‘പാതാളക്കുഴി’കളായി മാറും. അതേസമയം, റോഡ് നവീകരിച്ച കരാറുകാരനു പണം നൽകിയിട്ടില്ലെന്നും കേടുപാടുകൾ പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും കൗൺസിലർ പി.കല്യാണി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]