പ്ലസ് ടു കഴിഞ്ഞവർക്ക് മാസ്റ്റർ ഷെഫ് പരിശീലനം, പ്രവേശനം സൗജന്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലോകം അറിയുന്ന മാസ്റ്റർ ഷെഫ് ആകാനാണോ നിങ്ങൾക്ക് ആഗ്രഹം? എങ്കിൽ വരൂ, പാചകലോകത്തെക്കുറിച്ചു കൂടുതലറിയാൻ മലയാള മനോരമയും കോയമ്പത്തൂർ എജെകെ കോളജിലെ കേറ്ററിങ് ആൻഡ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റും ചേർന്ന് അവസരമൊരുക്കുന്നു.
പ്ലസ് ടു കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം. ഏപ്രിൽ 30, മേയ് 1 തീയതികളിൽ കോയമ്പത്തൂർ നവക്കരയിലെ എജെകെ കോളജ് ക്യാംപസിലെ പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യമുള്ള അടുക്കളയിലും ഡിജിറ്റൽ ക്ലാസ് റൂമുകളിലുമായാണ് മാസ്റ്റർ ഷെഫ് പരിശീലനം നൽകുന്നത്. തുടർപഠനവും ഭാവിയിൽ മികച്ച ജോലിയും സ്വപ്നം കാണുന്നവർക്കു ഹോട്ടൽ മാനേജ്മെന്റ് രംഗത്തെക്കുറിച്ചും കൂടുതലറിയാൻ ഇത് അവസരമാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽ മാസ്റ്റർ ഷെഫ് ആകാൻ ആവശ്യമായ മുഴുവൻ പരിശീലനവും നൽകും.
വെൽക്കം ഡ്രിങ്ക്, സൂപ്പ്, സാലഡ്, പുലാവ്, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, കേക്ക്, കുക്കീസ്, മോക്ടെയിൽ, ഫ്ലവർ അറേഞ്ച്മെന്റ്സ്, ടേബിൾ മാനേഴ്സ് തുടങ്ങിയവയിലാണു പരിശീലനം. ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ അവസരങ്ങളെക്കുറിച്ചും കൂടുതലറിയാം. പരിശീലനത്തിനു ശേഷം സർട്ടിഫിക്കറ്റ് നൽകും.
റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന പങ്കെടുക്കുന്ന ആദ്യത്തെ 75 പേർക്ക് 2 ദിവസം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ക്യാംപിൽ സൗജന്യമായി പങ്കെടുക്കാം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9495173551 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)