
കറുകപുത്തൂർ വട്ടൊള്ളി റോഡ് പൊളിച്ചിട്ട് ഒരു വർഷം: അറ്റകുറ്റപ്പണി പൂർത്തിയായില്ല;പ്രതിഷേധം
തിരുമിറ്റക്കോട് ∙കറുകപുത്തൂർ വട്ടൊള്ളി റോഡ് നിർമാണം പൂർത്തിയാക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിലായി. കറുകപുത്തൂർ ടൗണിൽ നിന്നു വട്ടൊള്ളിയിലേക്കു പോകുന്ന പാതയാണ് അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ട
ശേഷം പണി പൂർത്തിയാകാത്ത നിലയിലുള്ളത്. പണി നടത്തുന്നതിനായി ഒരു വർഷം മുൻപു പൊളിച്ച റോഡ് നാലുമാസം പൂർണമായി അടച്ചിട്ടിട്ടും പണി മുഴുവനാക്കിയില്ലെന്നാണു നാട്ടുകാർ പറയുന്നത്.
ജല അതോറിറ്റിയുടെ ശുദ്ധജല പൈപ്പിനായി റോഡിന്റെ ഒരു വശം പൊളിച്ചിട്ടതും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. കോൺഗ്രസ് പെട്ടിക്കട
മേഖലാ കമ്മിറ്റിയുടെ റോഡ് ഉപരോധസമരം കെപിസിസി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
പാതയുടെ അറ്റകുറ്റപ്പണി തീരാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെട്ടിക്കട മേഖല കമ്മിറ്റി ഉപരോധസമരം നടത്തി.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.മാധവദാസ്, മണ്ഡലം പ്രസിഡന്റ് കെ.സുധീഷ്, കെ.ശശിധരൻ, വി.മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് മെംബർമാരായ റഷീദ, അസീബ് റഹ്മാൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാനു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]