പാലക്കാട് ∙ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് ഹോട്ടൽ ജീവനക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. മുടപ്പല്ലൂർ സ്വദേശികളായ ഗുരുദേവൻ (50), രവി (56) എന്നിവർക്കാണ് പരുക്കേറ്റത്.
മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ പന്തപ്പറമ്പ് റേഷൻ കടയ്ക്ക് സമീപത്ത് വച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ 7 മണിയോടെ മുടപ്പല്ലൂരിൽ നിന്നും കടമ്പടിയിലുള്ള ഹോട്ടലിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സംസ്ഥാന പാതയിലേക്ക് ഓടി വന്ന പന്നി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരുക്കേറ്റ ഇരുവരെയും ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.vv … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

