
പാലക്കാട് ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓഫിസ് തുറന്നു
പ്രവർത്തിക്കും
അമ്പലപ്പാറ∙ സാമ്പത്തിക വർഷാവസാനം പരിഗണിച്ച് ഇന്നും 30നും 31നും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നും നികുതികൾ 30നു മുൻപ് അടയ്ക്കണമെന്നും സെക്രട്ടറി അറിയിച്ചു.
പെൻഷൻ പദ്ധതി
ബോധവൽക്കരണം
പാലക്കാട് ∙ അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം, സുരക്ഷ എന്നിവയ്ക്കായി കേന്ദ്ര-സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതികളായ പ്രധാൻ മന്ത്രി ശ്രം യോഗി മാൻ ധൻ യോജന, നാഷനൽ പെൻഷൻ സ്കീം ഫോർ ട്രേഡേഴ്സ് എന്നിവയുടെ ജില്ലാതല പരിപാടിയും ബോധവൽക്കരണ ക്ലാസും നാളെ രാവിലെ 11നു പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ കലക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പെൻഷൻ പദ്ധതി വിവരണവും റജിസ്ട്രേഷൻ ക്യാംപുകളും ഉണ്ടാകുമെന്നു ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
സൗജന്യ പരീക്ഷാ
പരിശീലനം
പാലക്കാട് ∙ ഏപ്രിൽ 10ന് ആരംഭിക്കുന്ന ബിരുദ യോഗ്യതയുള്ള പിഎസ്സി പരീക്ഷകൾക്കു പട്ടികജാതി വികസന വകുപ്പിനു കീഴിൽ കുഴൽമന്ദം ചന്തപ്പുര ഇപി. ടവറിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ പരിശീലനം നൽകുന്നു.പട്ടികജാതി/പട്ടിക വർഗ/ ഒബിസി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഒബിസി വിഭാഗത്തിൽ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04922 273777.
ഫുട്ബോൾ
പരിശീലക ഒഴിവ്
പാലക്കാട് ∙ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് ഫുട്ബോൾ പരിശീലകരെ താൽക്കാലികമായി നിയമിക്കുന്നു. കുറഞ്ഞ യോഗ്യത: ഡി ലൈസൻസ്.
അപേക്ഷകൾ 29 നു വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ ജില്ലാ സ്പോർട്സ് കൗൺസിലിൽ എത്തിക്കണം. ഫോൺ: 9496352003.
ലേലം ചെയ്യൽ
26ന്
പാലക്കാട് ∙ ജില്ലാ പൊലീസ് ഓഫിസിലെ 10 തെങ്ങിലെ കായ്ഫലങ്ങൾ ഏപ്രിൽ നാലു മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ ശേഖരിക്കുന്നതിനുള്ള ലേലം ചെയ്യൽ 26നു രാവിലെ 11ന് ഓഫിസ് പരിസരത്തു നടക്കും. വിവരങ്ങൾക്ക് ഫോൺ: 0491 2536700.
ബ്ലോക്ക്
കോ ഓർഡിനേറ്റർ
താൽക്കാലിക
ഒഴിവ്
പാലക്കാട് ∙ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോഓർഡിനേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും (ടെക്നോളജി/സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ) കൂടാതെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും കഴിയണം.പ്രായപരിധി 18–41. നിയമാനുസൃത വയസ്സിളവും ലഭിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ രണ്ടിനു മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ: 0491 2505204.
നിയമനം
മരുതറോഡ് ∙ പഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ സർക്കാർ മാതൃകാ ഹോമിയോപ്പതി ഡിസ്പെൻസറിയിലേക്ക് നാഷനൽ ആയുഷ് മിഷൻ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രിൽ 2നു രാവിലെ 10.30നു പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഖാദി കമ്മിഷന്റെ
ക്ലീനിങ് ഉൽപന്ന നിർമാണ പരിശീലനം:
അപേക്ഷ ക്ഷണിച്ചു
എലപ്പുള്ളി ∙ കേന്ദ്ര ഖാദി കമ്മിഷന്റെ കീഴിൽ തൃശൂർ നടത്തറയിലുള്ള മൾട്ടി ഡിസിപ്ലിനറി ട്രെയ്നിങ് സെന്ററും പാലക്കാട് ഹരിത ഡവലപ്മെന്റ് അസോസിയേഷനും, ആലത്തൂർ ഗ്രാമോദയ ഭവനും രാമശ്ശേരി ഗാന്ധി ആശ്രമവും സംയുക്തമായി, തിരഞ്ഞെടുത്ത 50 പേർക്ക് 5 ദിവസം നീണ്ടുനിൽക്കുന്ന ക്ലീനിങ് ഉൽപന്ന നിർമാണ പരിശീലന കോഴ്സ് നടത്തുന്നു. 25 മുതൽ 29 വരെ രാമശ്ശേരി ഗാന്ധി ആശ്രമത്തിലാണു കോഴ്സ് നടത്തുന്നത്.
ഹാൻഡ്വാഷ്, ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനർ, സോപ്പ് ഓയിൽ, ഫാബ്രിക് വാഷ്, ലിക്വിഡ് ഡിറ്റർജന്റ്, ഫ്ലോർ ക്ലീനർ തുടങ്ങിയ ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രാക്ടിക്കൽ കോഴ്സ് ആണ് നടത്തുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഖാദി കമ്മിഷന്റെ സർട്ടിഫിക്കറ്റുകൾ നൽകും. അതോടൊപ്പം പ്രധാനമന്ത്രിയുടെ തൊഴിൽ ദാന പദ്ധതി/ പ്രധാനമന്ത്രിയുടെ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്കീം എന്നിവ പ്രകാരം ദേശസാൽകൃത– ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നു വായ്പയും ലഭ്യമാക്കും. ഫോൺ: 9072995522.