കൂറ്റനാട്∙ വാട്ടർ അതോറിറ്റി ശുദ്ധജല വിതരണ പൈപ്പ് തകരാറിലായി വെള്ളം പാഴാകുന്നു. പെരിങ്ങോട് കറുകപുത്തൂർ പാതയിൽ എകെജി നഗർ സലഫി മസ്ജിദ് റോഡിനു സമീപത്തായി പ്രധാന പാതയോരത്താണ് ആറ് മാസത്തിലധികമായി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.
വാട്ടർ അതോറിറ്റി അധികൃതർ പലപ്പോഴായി ഇവിടെ വന്നു പോയെങ്കിലും ഇതുവരെ ശരിയാക്കാൻ നടപടിയായില്ലെന്ന് നാട്ടുകാരുടെ ആരോപണം. പൈപ്പ് പൊട്ടി മാസങ്ങളായി തുടരുന്ന വെള്ളക്കെട്ട് സമീപത്തെ വീടിന്റെ മതിലിനും ഭീഷണിയായി മാറിയിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധ കാരണം ദിവസേന കുടിവെള്ളം പാഴായിപ്പോകുകയാണ്.
മേഖലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയിൽ നിന്നുള്ള ജലമാണ്.
കുടിവെള്ളം പാഴായിപ്പോയിപ്പോകുന്നത് തടയാനായി പൈപ്പ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കണമെന്ന് യൂത്ത് കോൺഗ്രസ് പെരിങ്ങോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ അഡ്വ. സി.പി.
ഫർഹത്ത്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എം. അബ്ദുൽ കരീം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി നൗഫൽ കോതച്ചിറ, മണ്ഡലം സെക്രട്ടറി കെ.പി.
ചന്ദ്രൻ, കെ.എം. സലീം, ഇ.കെ ആബിദ്, റസാഖ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

