പാലക്കാട് ∙ കോഴിക്കോട്– പാലക്കാട് ദേശീയപാതയിൽ ഒലവക്കോട്–താണാവ് ഭാഗത്ത് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചു. തുടർന്ന് ഗതാഗതക്കുരുക്കും രൂക്ഷമായി.
ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിനു പുറമെ ടൗൺ നോർത്ത് പൊലീസും സ്ഥലത്തെത്തി വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിട്ടെങ്കിലും കുരുക്കു തുടർന്നു. റോഡിൽ കഴിഞ്ഞയാഴ്ച ഓട്ട
അടയ്ക്കൽ മാത്രമാണു നടത്തിയിരുന്നത്. കൂടുതൽ തകർന്ന ഭാഗങ്ങളിലാണു റീ ടാറിങ് നടത്തുന്നത്.
ഇന്നലെ പ്രവൃത്തി തുടങ്ങാൻ വൈകിയതിനാൽ പൂർത്തിയാക്കാനായില്ല.
നിയന്ത്രണം ഇന്ന് പകൽ 11 മുതൽ
∙ അവധി കഴിഞ്ഞുള്ള ദിവസമായതിനാൽ ഇന്നു ഗതാഗതത്തിരക്ക് ഏറെയായിരിക്കും. ഈ സാഹചര്യത്തിൽ യാത്രക്കാർക്കു കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇന്നു പകൽ 11നു ശേഷമേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തൂ എന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.
അതേസമയം റോഡിൽ വലിയ വാഹനങ്ങൾ കടത്തിവിടില്ല.
മുണ്ടൂർ ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങൾ മുണ്ടൂർ ജംക്ഷനിൽ നിന്ന് പറളി–കോട്ടമൈതാനം വഴിയും പാലക്കാട്ടു നിന്നു മുണ്ടൂരിലേക്കുള്ള വലിയ വാഹനങ്ങൾ കോട്ടമൈതാനം–മേഴ്സി കോളജ് ജംക്ഷൻ–പറളി വഴിയും മൂണ്ടൂരിലെത്തണം. ടാറിങ് ഇന്നു പൂർത്തിയാക്കുമെന്ന് പിഡബ്ല്യുഡി ദേശീയപാത വിഭാഗം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

