വിളയൂർ ∙ ‘പഞ്ചായത്തിലേക്ക് മൂന്നാം തവണയും അംഗമായി എത്തിയ വനിതാ ലീഗ് അംഗം സക്കീന ഹുസൈനു (45) ഭർത്താവും മൂന്നാം വാർഡിൽ നിന്ന് വിജയിച്ചെത്തിയ ലീഗ് അംഗവുമായ പി.ഹുസൈൻ (56) സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ സദസ്സിൽനിന്ന് ആവേശത്തോടെ കരഘോഷം. വിളയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ആദ്യം വരണാധികാരി മുതിർന്ന അംഗമായ ഹുസൈൻ കണ്ടേങ്കാവിനു സത്യവാചകം ചൊല്ലിക്കൊടുത്തു, ഹുസൈൻ മറ്റ് അംഗങ്ങൾക്കും.
പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് ദമ്പതികൾ വിജയിച്ചത്.
മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും യുഡിഎഫ് പഞ്ചായത്ത് കൺവീനറുമായ ഹുസൈൻ മൂന്നു തവണ മത്സരിച്ചിട്ടുണ്ട്. 2015ൽ നാലാം വാർഡിൽ നിന്നായിരുന്നു കന്നിയങ്കം.
വനിതാ ലീഗ് പഞ്ചായത്ത് ട്രഷറർ ആയ സക്കീന ഹുസൈൻ (45) മൂന്നാം തവണയാണ് പഞ്ചായത്തംഗമാകുന്നത്. 45 വർഷം എൽഡിഎഫ് ഭരിച്ച വിളയൂരിൽ ഇത്തവണ തദ്ദേശഭരണം യുഡിഎഫിന്റെ കരങ്ങളിൽ എത്തുന്നു എന്ന പുതുമ കൂടി വിളയൂരിലെ സത്യപ്രതിജ്ഞാ ചടങ്ങിനുണ്ടായിരുന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ എംഎൽഎയുമായ സി.പി.മുഹമ്മദ് അടക്കം മുതിർന്ന നേതാക്കളും എത്തി.
ആറു തവണ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച കോൺഗ്രസിലെ നീലടി സുധാകരൻ പഞ്ചായത്ത് അധ്യക്ഷനാകും. മുസ്ലിംലീഗിലെ മുബഷിറ സാബിറിനെയാണ് പഞ്ചായത്ത് ഉപാധ്യക്ഷയായി പരിഗണിക്കുന്നത്. ആകെയുള്ള 17 വാർഡുകളിൽ യുഡിഎഫിന് 14, എൽഡിഎഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

