അലനല്ലൂർ ∙ ഇരട്ടവാരി – കരടിയോട് – കുന്തിപ്പാടം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ട് 16 വർഷം കഴിഞ്ഞെങ്കിലും റോഡ് പൂർണമായും ടാറിങ് നടത്താൻ കഴിഞ്ഞിട്ടില്ല. ഇരട്ടവാരി മുതൽ കുന്തിപ്പാടം വരെയുള്ള 6 കിലോമീറ്റർ റോഡിൽ മധ്യഭാഗത്തുള്ള മൂന്ന് കിലോമീറ്റർ റോഡാണ് ഇപ്പോഴും മൺപാതയായി കിടക്കുന്നത്.
2009 ഓഗസ്റ്റ് മാസത്തിലാണ് ഇത് പിഡബ്ല്യുഡി ഏറ്റെടുത്തത്. ഇതോടെ ഇതിന്റെ ദുരിതം തീരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ.
ഇതിനിടെ ഒരുപാട് തവണ ഈ റോഡിന്റെ പ്രവൃത്തി ബജറ്റിൽ ഉൾപ്പെടുത്തി എന്നു പറയാറുണ്ടെങ്കിലും നാളിതുവരെയായി ഒരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
2018ൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലുള്ള റോഡാണിത്. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ അന്ന് ഏറെ ദുരിതം അനുഭവിച്ച മേലേക്കളം ആദിവാസി നഗർ ഉൾപ്പെടുന്ന പ്രദേശമാണിത്. ഇവരടക്കം നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗമാണ്.
എടത്തനാട്ടുകര, അമ്പലപ്പാറ ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ മണ്ണാർക്കാട് എത്താവുന്ന വഴി കൂടിയാണിത്. പരിഹാരം കാണുന്നതിന് പ്രദേശവാസികൾ മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നെങ്കിലും നടപടിയും ഉണ്ടായിട്ടില്ല. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ തോട്ടപ്പായി, കരടിയോട് ഭാഗങ്ങളിലെ ആളുകൾക്കാണ് ഏറെ ദുരിതം.
അത്യാവശ്യ കാര്യങ്ങൾക്കു പോലും വാഹനം എത്തിപ്പെടാൻ പ്രയാസമായതിനാൽ പൊതുമരാമത്ത് ഏറ്റെടുത്ത റോഡ് നന്നാക്കുന്നില്ലെങ്കിൽ പഞ്ചായത്തിനു തന്നെ തിരികെ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

