പാലക്കാട് ∙ 53 വാർഡുകൾ, 214 സ്ഥാനാർഥികൾ. സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു പാലക്കാട് നഗരസഭയിലേത്.
സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാലേ അന്തിമ ചിത്രം തെളിയൂ എങ്കിലും പാലക്കാട് നഗരസഭയിൽ പ്രചാരണ പോരാട്ടം കനത്തു തുടങ്ങി. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ്, വെൽഫെയർ പാർട്ടി സ്ഥാനാർഥികൾക്കു പുറമേ സ്വതന്ത്രരും മത്സര രംഗത്തുണ്ട്.
ഇതിൽ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവരും ഉണ്ട്. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ബിജെപി.
ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്.
വൻ കുതിപ്പെന്ന് എൽഡിഎഫും പറയുന്നു. പാർട്ടികളിൽ അസ്വാരസ്യം ഉണ്ടായിരുന്നെങ്കിലും മുന്നണി സ്ഥാനാർഥികൾ എല്ലാ വാർഡുകളിലും പത്രിക നൽകിയിട്ടുണ്ട്.
ചില വാർഡുകളിൽ അവസാന നിമിഷമാണു സ്ഥാനാർഥികൾ എത്തിയത്. പ്രചാരണത്തോടൊപ്പം വിവാദങ്ങൾക്കും കുറവില്ല.കോൺഗ്രസ് നേതാവും മുൻ നഗരസഭാധ്യക്ഷനുമായ പി.വി.രാജേഷ്, നഗരസഭ വൈസ് ചെയർമാനും ബിജെപി നേതാവുമായ ഇ.കൃഷ്ണദാസ്, സിപിഎം നേതാവ് അബ്ദുൽ ഷുക്കൂർ, മുസ്ലിം ലീഗ് നേതാവ് സെയ്ദ്മീരാൻ ബാബു ഉൾപ്പെടെയുള്ളവർ മത്സരരംഗത്തുണ്ട്.
പത്താം വാർഡ് മുരുകണിയിൽ കോൺഗ്രസ് നേതാവ് കെ.ഭവദാസും ബിജെപി നേതാവ് പി.സ്മിതേഷും നേർക്കു നേർ പോരാട്ടത്തിലാണ്. നിലവിലുള്ള കൗൺസിലർമാരും മുൻ അംഗങ്ങളും സ്ഥാനാർഥികളാണ്.ഡിസിസി അംഗം സി.കിദർ മുഹമ്മദ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എച്ച്.റഷീദ് എന്നിവർ സ്വതന്ത്രരായി മത്സരിക്കുന്നു.
ഈ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളും ഉണ്ട്. കോൺഗ്രസ് നഗരസഭാംഗം മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ തിരുനെല്ലായി വെസ്റ്റ് വാർഡിൽ വ്യാപാരി കൂട്ടായ്മയായ താങ്ങും തണലും സംഘടനയുടെ പിന്തുണയോടെ മത്സരിക്കുന്നു.
ഇവിടെ സിപിഎം ഡമ്മി സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. എൽഡിഎഫ് പിന്തുണയോടെയാണ് സഫിയയെ മത്സരരംഗത്തിറങ്ങിയിട്ടുള്ളത്.
ഭരണം നിലനിർത്തുമെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറയുന്നു.
ഇത്തവണ പാലക്കാട് നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചടക്കുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി ഉറപ്പു പറയുന്നു. എൽഡിഎഫിന്റെ കുതിപ്പെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.നൗഷാദും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

