പുതുശ്ശേരി ∙ പരിമിതികളെ മനക്കരുത്ത് കൊണ്ടു തോൽപിച്ച എൻ.ശ്രീകുമാറും പി.രമേശ് രാജനുമാണു പുതുശ്ശേരിയിൽ കോൺഗ്രസിന്റെ മുന്നണി പോരാളികൾ. ശ്രീകുമാർ മൂന്നാം വാർഡ് ചെമ്മണംകാട് നിന്നും രമേശ് രാജൻ 21ാം വാർഡ് കൊളയക്കോടു നിന്നുമാണ് മത്സരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും കഞ്ചിക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുമായ എൻ.ശ്രീകുമാറിന്റെ കന്നിയങ്കമാണിത്. ജന്മനാ കാലിനു ശേഷി കുറവായ ശ്രീകുമാർ ബിരുദധാരിയാണ്.
രമേശ് രാജനാകട്ടെ 2010–15 വരെ ഇതേ വാർഡിലെ മെംബറായിരുന്നു.
ഓട്ടോ ഡ്രൈവറായ രമേശ് രാജൻ പുതുശ്ശേരി കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഭിന്നശേഷി സഹകരണ സംഘം ജില്ലാ വൈസ്പ്രസിഡന്റും ഇന്ത്യൻ നാഷനൽ ഡിസേബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമാണ്. മൂന്നാം വയസ്സിൽ പോളിയോമൈലിറ്റിസ് രോഗം ബാധിച്ചാണ് കാലിനു ശേഷി കുറഞ്ഞത്.
കഴിഞ്ഞ തവണ അമ്മ സരസ്വതി ചുരുങ്ങിയ വോട്ടുകൾക്കു പരാജയപ്പെട്ട
വാർഡ് പിടിച്ചെടുക്കാൻ കൂടിയാണ് ഇക്കുറി ശ്രീകുമാർ ഇറങ്ങുന്നത്. വാർഡിലെ ജനകീയനായ രമേശ് രാജനാകട്ടെ രണ്ടാം വിജയത്തിനായുള്ള പോരാട്ടത്തിനും.ജയിച്ചാലും തോറ്റാലും സാമൂഹിക സേവനവുമായി മുന്നോട്ടു പോകുമെന്നും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പലതും ചെയ്തു തീർക്കാനുണ്ടെന്നും ഇരുവരും പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

