
വടക്കഞ്ചേരി∙ പട്ടിക്കാട് കല്ലിടുക്കിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ കല്ലിടുക്കിൽ സർവീസ് റോഡ് നിർമാണ പ്രവർത്തനങ്ങളും ടാറിങ്ങും നടക്കുന്നതു മൂലമാണ് കുരുക്ക് രൂപപ്പെട്ടത്.
താണിപ്പാടത്ത് നിന്നു വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ടെങ്കിലും പാലക്കാട് ദിശയിൽ കുരുക്ക് രൂക്ഷമാണ്. സർവീസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതിനാൽ തൃശൂർ ഭാഗത്ത് നിന്നു പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽ നിന്നു തിരിഞ്ഞ് തൃശൂർ – വടക്കാഞ്ചേരി- ഷൊർണൂർ വഴി പോകുന്നത് കുരുക്ക് ഒഴിവാക്കാൻ സഹായിക്കുമെന്ന് പൊലീസ് പറഞ്ഞു.
ദേശീയപാതയിൽ വാണിയമ്പാറയിലും കല്ലിടുക്കിലും മുടിക്കോടും അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ആറുവരി പാതയുടെ പല ഭാഗങ്ങളും കുഴികൾ രൂപപ്പെട്ട് തകർന്നു കിടക്കുകയാണ്. വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെയുള്ള സർവീസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല. വെള്ളച്ചാലുകൾ മിക്ക ഭാഗത്തും ഇല്ലാത്തതു മൂലം ദേശീയപാതയോരത്തെ പറമ്പുകളിൽ വെള്ളം കയറി നാശമുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
റോഡ് നിർമാണം നടക്കുന്ന നീലിപ്പാറ, പന്തലാംപാടം ഭാഗത്ത് അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാ വേലി നിർമിക്കാത്തതും അപകടം വിളിച്ചുവരുത്തുന്നു. ആറുവരിപ്പാതയിൽ ജനകീയ സമരത്തെ തുടർന്ന് കൂട്ടിച്ചേർക്കപ്പെട്ട പുതിയ സർവീസ് റോഡുകളുടെ നിർമാണവും തുടങ്ങിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]