കാഞ്ഞിരപ്പുഴ ∙ കൊട്ടിഘോഷിച്ച് ഉദ്ഘാടനം, തുടർന്ന് നീണ്ട നാലു മാസങ്ങൾ പൂട്ടിയിടൽ– പിന്നീട് ഏറെ പരാതികൾക്കു ശേഷം പൊതുജനങ്ങൾക്കു വേണ്ടി തുറന്നു കൊടുക്കൽ.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് ദേശീയപാത ചിറക്കൽപ്പടിയൽ പണിതുയർത്തിയ വഴിയോര വിശ്രമകേന്ദ്രം കഴിഞ്ഞ ദിവസം തുറന്നു. വഴിയോര യാത്രക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടിയാണ് വഴിയോര വിശ്രമകേന്ദ്രം പണിതത്.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷത്തോളം രൂപയും ചെലവഴിച്ചു രണ്ടു നിലകളിലായിട്ടായിരുന്നു നിർമാണം.
ടൈലുകൾ വിരിച്ചു മനോഹരമാക്കിയ വിശ്രമ കേന്ദ്രം മാർച്ച് 29 നു കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടെ വിശ്രമ കേന്ദ്രമെന്ന ബോർഡ് കണ്ടു ‘ശങ്ക’ തീർക്കാൻ ആഗ്രഹിച്ചു ദേശീയ പാതയിലെ യാത്രക്കാരും ഉദ്യാനത്തിലേക്കെത്തുന്നവരും ഇവിടേക്ക് എത്തുമ്പോഴാണ് പൂട്ടിക്കിടക്കുന്നത് കാണുന്നത്.
ഇതോടെ നിരാശരായി മടങ്ങുന്നതു പതിവായിരുന്നു. പ്രതിദിനം ഒട്ടേറെ വിദ്യാർഥികൾ അടക്കം പല ഭാഗങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരുള്ള ബസ് സ്റ്റോപ് കൂടിയാണിവിടം.
എന്നാൽ വിശ്രമ കേന്ദ്രം നോക്കി നടത്തുന്നതിനെ ചൊല്ലിയുള്ള നടപടികൾ മന്ദഗതിയിലായതായിരുന്നു തുറക്കുന്നതിന് തടസ്സമായിരുന്നത്.
ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പൊതുജനങ്ങൾക്ക് ഉപകാരമില്ലാതെ കിടക്കുന്നതിനെതിരെ വ്യാപകമായി പരാതികളും ഉയർന്നു. തുടർന്നു പഞ്ചായത്ത് അധികൃതർ പുതിയൊരാളെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം വഴിയോര വിശ്രമകേന്ദ്രം തുറക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]