പാലക്കാട് ∙ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ എംഎൽഎ ഓഫിസിലേക്കു മാർച്ച് നടത്തി.
മഹിളാമോർച്ച
മഹിളാമോർച്ച പ്രവർത്തകർ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു കോഴികളുമായി മാർച്ച് നടത്തി. എംഎൽഎ ഓഫിസ് ബോർഡിൽ കോഴിയെ കെട്ടിത്തൂക്കി.
ഹു കെയേഴ്സ് എന്നു കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും ഉയർത്തിയുള്ള മാർച്ച് പൊലീസ് തടഞ്ഞു. ഉന്തും തള്ളുമുണ്ടായതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി.
ഇതിനിടെ പ്രതിഷേധക്കാരുടെ കയ്യിൽ നിന്നു പിടിവിട്ടു പോയ കോഴികളെ പ്രവർത്തകർ തന്നെ പിടിച്ചുകൊണ്ടുപോയി.
ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നും ഈ രീതിയിലുള്ളൊരു എംഎൽഎ പാലക്കാടിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ടി.േബബി, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു രാജൻ, നേതാക്കളായ മിനി കൃഷ്ണകുമാർ, ടി.മീനാക്ഷി, കെ.ജയലക്ഷ്മി, അശ്വതി മണികണ്ഠൻ, സുമലത മുരളി, കവിതാ മേനോൻ, ഉഷാ ബാലചന്ദ്രൻ, അഞ്ജു എന്നിവർ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ബാരിക്കേഡ് മറികടന്നു പ്രവർത്തകർ. എംഎൽഎ ഓഫിസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു ചെരിപ്പു കെട്ടിത്തൂക്കി.
മാർച്ച് ജില്ലാ പ്രസിഡന്റ് കെ.സി.റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ജനത്തിനു വേണ്ടത് എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിയാണെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ പങ്കെടുത്താൽ ഡിവൈഎഫ്ഐ തടയും.
രാഹുലിനെ സംരക്ഷിക്കുന്ന വി.ഡി.സതീശനെയും ഷാഫി പറമ്പിലിനെയും പോലുള്ളവരെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ അധ്യക്ഷനായി.
ട്രഷറർ എം.രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷക്കീർ, പി.എം.ആർഷോ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.കിഷോർ, എം.ജിതിൻ രാജ്, വി.ജി.സജിത്ത്കുമാർ, ഷൈജു, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നാസിം, പ്രസിഡന്റ് വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]