
പട്ടാമ്പി ∙ സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് നിലവിൽ പരിഹാരം കാണാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
വല്ലപ്പുഴ ചൂരക്കോട് ഗവ. ഹൈസ്കൂൾ കെട്ടിട
ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എൽഡിഎഫ് തുടർ ഭരണം ഉറപ്പായ സാഹചര്യം മനസ്സിലാക്കിയാണ് വിദ്യാഭ്യാസ രംഗത്തെ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ച് ഇന്ന് നടക്കുന്ന പ്രക്ഷോഭങ്ങളെന്നും മന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അധ്യക്ഷൻ എൻ.കെ.അബ്ദുൽ ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ശോഭന രാജേന്ദ്ര പ്രസാദ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ഷാബിറ,, പഞ്ചായത്ത് ഉപാധ്യക്ഷ പ്രദീപ സുധീപ്, ജില്ലാ പഞ്ചായത്തംഗം കെ.
നസീമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.കെ. ബാബു, പഞ്ചായത്തംഗങ്ങളായ നുസൈബ മുത്തുക്കാസ്, സാലിമ സിദ്ദീഖ്, റഫീഖ് പറക്കാടൻ, കെ.
എൻ. കൃഷ്ണകുമാർ, എം ബിന്ദു, പിടിഎ പ്രസിഡന്റ് ഹക്കീം ചൂരക്കോട്, പ്രധാനാധ്യാപകൻ അർമിയ മുഹമ്മദ് നസീം തുടങ്ങിയവർ പ്രസംഗിച്ചു.
നടുവട്ടം ഗവ.ജനത ഹയർസെക്കൻഡറി സ്കൂൾ കെട്ടിട
ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
മുഹമ്മദ് മുഹസിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് അധ്യക്ഷൻ കെ.കെ.എ.അസീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ഷാബിറ, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, തിരുവേഗപ്പുറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ഇഖ്ബാൽ, എ.കെ.മുഹമ്മദ് കുട്ടി, വാർഡ് അംഗം എം.ഗീത, കെ.എൻ.കൃഷ്ണകുമാർ, വൈ.സിന്ധു,
പ്രിൻസിപ്പൽ എസ്.
ജൂഡ് ലൂയിസ്, മനോജ് നടക്കാവിൽ, പി. സുരേഷ് ബാബു, ടി.
ഹൈദ്രു, പരമേശ്വരൻ, ഉദയകുമാർ, കെ.പി.അബ്ദുറഹിമാൻ, എഇഒ കെ.ടി.സുമതി, വി.പി.മനോജ്, സി.ഷറഫുന്നീസ, കെ.ശ്രീകാന്ത്, വി.പി.ഹൈദരലി, മഞ്ജുഷ, പിടിഎ പ്രസിഡന്റ് വി.ടി.എ.കരിം, പ്രധാനാധ്യാപിക വി.രാധിക എന്നിവർ പ്രസംഗിച്ചു. വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് യോഗം അവസാനിപ്പിച്ചു. കൊടുമുണ്ട
ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട
ഉദ്ഘാടനം മറ്റാരു ദിവസത്തേക്ക് മാറ്റിയതായി മുഹമ്മദ് മുഹസിൻ എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]