
യുവാവ് പുഴയിൽ മുങ്ങിമരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടക്കഞ്ചേരി ∙ മംഗലം പുഴയിൽ മഞ്ഞപ്ര ചിറ ഭാഗത്ത് ഒഴുക്കിൽപ്പെട്ട ഗൃഹനാഥൻ മരിച്ചു. മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11നാണ് അപകടം. പുഴയ്ക്ക് സമീപത്ത് മരംമുറി പണികൾക്കു ശേഷം കൈകാൽ കഴുകാനായി കടാമ്പാടം ചെക്ക് ഡാമിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേനയെത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.