
പാലക്കാട് ജില്ലയിൽ ഇന്ന് (22-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അറിയിപ്പ്
അധ്യാപക നിയമനം
മുതലമട ∙ ഗവ. ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കെമിസ്ട്രി (ജൂനിയർ) അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 30നു രാവിലെ 10നു സ്കൂളിൽ എത്തണം.
പല്ലശ്ശന ∙ വിഐഎം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി (ഗണിതം) അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 27 നകം അപേക്ഷ സ്കൂളിൽ നൽകണം.
അട്ടപ്പാടി ∙ പുതൂർ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം), ഓഫിസ് അറ്റൻഡന്റ് എന്നീ ഒഴിവുകളുണ്ട്.കൂടിക്കാഴ്ച 24 രാവിലെ 11ന്.
അലനല്ലൂർ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 24ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
മണ്ണാർക്കാട്∙ തെങ്കര ഗവ. ഹൈസ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (പാർട്ട് ടൈം ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 24ന് രാവിലെ 10ന് സ്കൂളിൽ നടത്തും. ഉദ്യോഗാർഥികൾ രേഖകളുമായി എത്തണം.
ഗെസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂർ ∙ ഗവ. കോളജിൽ കെമിസ്ട്രി (1), ബോട്ടണി (2) വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച യഥാക്രമം ജൂലൈ 7, 11 തീയതികളിൽ രാവിലെ 10.30 ന് നടക്കും 80780 42347.
ഗതാഗതം മുടങ്ങും
ഷൊർണൂർ ∙ വാടാനാംകുറുശ്ശി മേൽപാലം പണിയുടെ ഭാഗമായി പാലത്തിന്റെ കിഴക്കുഭാഗത്തെ ഇരു റോഡുകളും നവീകരിക്കാനായി ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അതുവഴിയുള്ള ഗതാഗതം പൂർണമായും തടയുമെന്നു പൊലീസ് അറിയിച്ചു. കുളപ്പുള്ളിയിൽ നിന്നു പട്ടാമ്പി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കയിലിയാട് റോഡ്, മാമ്പറ്റപ്പടി, കയിലിയാട്, വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്കും അതേവഴി തിരിച്ചും പോകേണ്ടതാണ്.