മരുമകന്റെ വെട്ടേറ്റ് വയോധിക ദമ്പതിമാർക്ക് ഗുരുതര പരുക്ക്; മേപ്പറമ്പ് സ്വദേശിയായ പ്രതി ഒളിവിൽ
പിരായിരി ∙ തരവത്തുപടി ഇന്ദിരാനഗറിൽ ഭാര്യയുടെ അച്ഛനെയും അമ്മയെയും യുവാവ് വെട്ടിപ്പരുക്കേൽപിച്ചു. ഇന്ദിരാനഗറിൽ ഷെറിൻ (70), മോളി (65) എന്നിവർക്കാണു വെട്ടേറ്റത്.
കുടുംബവഴക്കിനെ തുടർന്നാണു സംഭവം. സാരമായി പരുക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകൾ രേഷ്മയുടെ ഭർത്താവായ മേപ്പറമ്പ് മിഷൻ നഗറിൽ റിനോയ് (30) ആണ് ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. രേഷ്മയുമായി പിണങ്ങിക്കഴിയുന്ന റിനോയ് ഇന്നലെ ഉച്ചയോടെയാണു ഇന്ദിരാനഗറിലെ വീട്ടിലെത്തിയത്.
വീട്ടിൽ ഷെറിനും മോളിയും മാത്രമാണ് ഉണ്ടായിരുന്നത്. വാക്കുതർക്കത്തിനിടെ റിനോയ് രണ്ടു പേരെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ശബ്ദംകേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
നോർത്ത് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലാണ്.
പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]