ഊട്ടി ∙ പെട്രോൾ ബോട്ടുകൾ നിരോധിച്ചതിനെ തുടർന്നു പൈക്കാര ബോട്ട് ഹൗസ് അടച്ചു. ബോട്ടിങ്ങിൽ നിന്നുള്ള ശബ്ദം വന്യമൃഗങ്ങൾക്കു ഭീഷണിയാണെന്ന കണ്ടെത്തലിനെ തുടർന്നു മദ്രാസ് ഹൈക്കോടതിയാണു നിരോധനത്തിന് ഉത്തരവിട്ടത്.
ഹൈക്കോടതി നിയമിച്ച കമ്മിറ്റിയുടെ ശുപാർശപ്രകാരമാണു നടപടി. വൈദ്യുതിയിൽ ഓടുന്ന ബോട്ടുകളിൽ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവ എത്തിയിട്ടില്ല.
ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾ പൈക്കാര ബോട്ടിങ് ആസ്വദിക്കുന്നതു പതിവായിരുന്നു. മുപ്പതോളം ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നത്.
സർവീസുകൾ നിർത്തിയതോടെ ബോട്ട് ജീവനക്കാരും വരുമാനമില്ലാതെ പ്രതിസന്ധിയിലായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

