കാഞ്ഞിരപ്പുഴ ∙ കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ അതിവേഗപാത നിർമാണത്തിനായി അധികൃതർ ഏറ്റെടുത്ത വീട് അടക്കമുള്ള കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ മേഖലയിലെ ഒരു വീട്ടിൽ നിന്നു ലഹരി ഉൽപന്നങ്ങളുമായി യുവാവിനെ പിടികൂടിയിരുന്നു.
കൂടാതെ, കൈമാറിയ കെട്ടിടങ്ങളിലെ വാതിലുകൾ തകർത്തും ഇലക്ട്രിക് വസ്തുക്കൾ നശിപ്പിച്ചും മോഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും പരാതികൾ. അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.
ജില്ലയിൽ റോഡ് നിർമാണത്തിന് ആവശ്യമായ 277 ഹെക്ടർ ഭൂമിയാണ്.
ജില്ലയിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് എതിർവശത്തു നിന്നാരംഭിച്ചു മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂരിൽ കുഞ്ഞുകുളത്താണു ജില്ലയിലെ ഭാഗം അവസാനിക്കുന്നത്. മരുതറോഡ്, മലമ്പുഴ, അകത്തേത്തറ, പാലക്കാട്, പുതുപ്പരിയാരം, മുണ്ടൂർ, കരിമ്പ, തച്ചമ്പാറ, കാരാകുറുശ്ശി, പൊറ്റശ്ശേരി, മണ്ണാർക്കാട്, പയ്യനെടം, കോട്ടോപ്പാടം, അലനല്ലൂർ എന്നിവിടങ്ങളിലൂടെയാണു പാത കടന്നു പോകുന്നത്.
ഇതിനായി ഓരോ വില്ലേജ് പരിധികളിലും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്തിട്ടുണ്ട്. മിക്ക വീട്ടുകാരും കെട്ടിട
ഉടമകളും മാറിപ്പോയി. എന്നാൽ, റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ ഇത്തരം കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയാണ്.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് ഇത്തരം പ്രവർത്തനങ്ങളെന്നു സമീപവാസികളും പറയുന്നു.
യുവാക്കളാണ് ഏറെയും വരുന്നത്. വാതിലുകൾ തകർത്ത് അകത്തുകയറി ഇലക്ട്രിക് വസ്തുക്കൾ അടക്കമുള്ളവ മോഷണം നടത്തുന്നുണ്ട്.
സമീപവാസികളുടെ ജീവനു ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

