മണ്ണാർക്കാട്∙ കാരാപാടം കുരുത്തിച്ചാലിൽ നിന്നു പുല്ലൂന്നിയിലേക്കു ജലസേചനത്തിന് ഉപയോഗിക്കുന്ന തോട് ജനപ്രതിനിധികളും കർഷകരും ചേർന്നു വൃത്തിയാക്കി. ഇതോടെ നൂറേക്കർ കൃഷിക്കു താൽക്കാലിക ജലസേചന സൗകര്യമായി.
കുരുത്തിച്ചാലിൽ 2018ലെ പ്രളയത്തിൽ വലിയ പാറക്കല്ലുകൾ വന്ന് പുല്ലൂന്നി തോട്ടിലേക്കു വെള്ളം ഒഴുകുന്നതു തടസ്സപ്പെട്ടിരുന്നു.
പുല്ലൂന്നി തോട് ആരംഭിക്കുന്ന ഭാഗത്ത് മണൽച്ചാക്കുകളും മറ്റും നിരത്തിയാണ് തോട്ടിലേക്ക് വള്ളം ഒഴുക്കിയിരുന്നത്. പാറക്കല്ലുകൾ വന്നടിഞ്ഞതിനാൽ വർഷങ്ങളായി ഇതു മുടങ്ങിയിരിക്കുകയായിരുന്നു.
ഇതോടെ നൂറുകണക്കിന് കർഷകരാണു ദുരിതത്തിലായത്. ഒട്ടേറെപ്പേരുടെ നാണ്യവിളകൾ ഉണങ്ങുകയും ചെയ്തു.
മാത്രമല്ല, പുല്ലൂന്നി ഭാഗത്തെ കിണറുകളിലെ ജലനിരപ്പ് താഴുന്ന സ്ഥിതിയും ഉണ്ടായി.
വെള്ളപ്പാടം വാർഡ് അംഗം കെ.പി.ഇല്യാസ് പഞ്ചായത്തിൽ നിവേദനം നൽകിയതിനെത്തുടർന്നു മണ്ണുമാന്തി ഉപയോഗിച്ച് തോട്ടിലേക്ക് വെള്ളം ഒഴുകുന്നതിനു തടസ്സമായ പാറക്കല്ലുകൾ മാറ്റുകയുമായിരുന്നു. പഞ്ചായത്തംഗം കെ.പി.ഇല്ല്യാസിന്റെയും കർഷകരുടെയും നേതൃത്വത്തിൽ തോട് വൃത്തിയാക്കി.
മൂന്നു കിലോമീറ്ററുള്ള തോടിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാനുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി, എംഎൽഎ എന്നിവർക്കു നിവേദനം നൽകാനും തീരുമാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

