പാലക്കാട് ∙ മലമ്പുഴയിൽ പുലിയുടെ ആക്രമണത്തിൽ നിന്നു സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. വാരണി സ്വദേശി കൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിനു സമീപത്തേക്കു പുലി ചാടുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണു സംഭവം.
മലമ്പുഴ നവോദയ സ്കൂളിന്റെ മതിലിൽ നിന്നാണു പുലി ചാടിയത്.
ഈ സമയം ഇതുവഴി സ്കൂട്ടറിൽ പോവുകയായിരുന്ന കൃഷ്ണൻ പുലിയെ കണ്ടതോടെ സ്കൂട്ടർ വേഗം ഓടിച്ചുപോയി. പിന്നീട് നാട്ടുകാരെ വിവരമറിയിച്ചു.
മലമ്പുഴ നവോദയ സ്കൂളിന്റെ മതിൽ ചാടി പുലി കോംപൗണ്ടിൽ കടന്നിരുന്നു. പിന്നീടു സ്കൂൾ കെട്ടിടത്തിന്റെ ഭാഗത്തേക്കു പോയി.
സെക്യൂരിറ്റി ജീവനക്കാർ ബഹളം വച്ചതോടെ പുലി ഓടി മതിൽ ചാടുകയായിരുന്നു.
സമീപത്തെ കുറ്റിക്കാട്ടിലേക്കാണു പുലി ഓടി മറഞ്ഞത്. മലമ്പുഴ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
പുലിയുടെ കാൽപാടുകൾ കണ്ടെത്തി.
രണ്ടാഴ്ച മുൻപു വിവിധ ദിവസങ്ങളിലായി പുലി നവോദയ സ്കൂൾ, മലമ്പുഴ ഗവ.സ്കൂൾ, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ എന്നിവയുടെ പരിസരത്ത് എത്തിയിരുന്നു. ഇവിടെ കൂട് സ്ഥാപിച്ചെങ്കിലും പുലി വീണില്ല.
പിന്നീടു കൂട് എടുത്തു മാറ്റി. അതിനുശേഷം ഇന്നലെയാണു പുലിയെ കണ്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

