കൂറ്റനാട് ∙ അന്തരിച്ച നടൻ ശ്രീനിവാസന്റെ ഓർമകളോടെ പെരിങ്ങോട് ഗ്രാമവും. അദ്ദേഹം തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത, മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ഗോളാന്തരവാർത്തയുടെ പ്രധാന ചിത്രീകരണ കേന്ദ്രമായിരുന്നു പെരിങ്ങോട് സെന്ററും പരിസര പ്രദേശങ്ങളും.
മമ്മൂട്ടി, ശോഭന, കനക, കെപിഎസി ലളിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1993ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കാരക്കൂട്ടിൽ ദാസൻ വേഷം പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തതായിരുന്നു.
മമ്മൂട്ടിയുടെ കടയായി ചിത്രീകരിച്ചത് മേലെ സെന്ററിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് എതിർവശത്തുള്ള കെട്ടിടമായിരുന്നു. ഒട്ടേറെ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട
ബസ് കാത്തിരിപ്പുകേന്ദ്രം അടുത്തിടെയാണു പുതുക്കിപ്പണിതത്. ചിത്രീകരണ ദിനങ്ങളിലെ സൗഹൃദങ്ങൾ ഇന്നും പെരിങ്ങോട്ടിലെ പഴയ തലമുറ സ്നേഹത്തോടെ ഓർക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

