വടക്കഞ്ചേരി ∙ പുതുക്കോട് പഞ്ചായത്തിലെ തച്ചനടി–അഞ്ചുമുറി റോഡ് റീടാറിങ് നടത്തി. പണി പൂർത്തിയായി രണ്ടാഴ്ചയ്ക്കുള്ളിൽ റോഡ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പി.പി.സുമോദ് എംഎൽഎ സ്ഥലം സന്ദർശിച്ച് കരാറുകാരനോട് റിടാറിങ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
4 വർഷമായി തകർന്ന് കിടന്ന തച്ചനടി–അഞ്ചുമുറി റോഡ് തകർച്ചയ്ക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും വ്യാപാരികളും ശക്തമായ സമരം നടത്തി. തുടർന്നാണ് ഒരു കോടി രൂപ ചെലവിൽ ഒരു കിലോമീറ്റർ വരുന്ന റോഡ് നിർമാണം നടത്തിയത്.
ദേശീയപാത നിലവാരത്തിൽ നിർമാണമെന്ന് പറഞ്ഞ റോഡ് രണ്ടാഴ്ചക്കുള്ളിൽ തകർന്നു.
തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകി.
ഇതോടെയാണ് കരാറുകാരൻ റോഡ് വീണ്ടും ടാറിങ് നടത്താൻ തയാറായത്. മഴ പെയ്തതിനാൽ റോഡ് തകർന്നെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കുഴി വീണ ഭാഗങ്ങൾ മാത്രം ടാറിങ് എന്നതും അംഗീകരിച്ചില്ല. കരാർ തുക പാസാക്കില്ലെന്ന് എംഎൽഎ അറിയിച്ചതോടെ റീടാറിങ് നടത്തുകയായിരുന്നു. തോട്ടുപാലം വരെ റോഡിന്റെ ഇരുഭാഗവും സൈഡ് കോൺക്രീറ്റിങ്ങും നടത്തി.
തിരഞ്ഞെടുപ്പിലും റോഡ് തിരിച്ചടിയായി
പുതുക്കോട് പഞ്ചായത്തിലെ റോഡ് തകർച്ച എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി.
കാരപ്പറ്റ മാട്ടുവഴി ചൂലിപ്പാടം റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്തതും തച്ചനടി അഞ്ചുമുറി റോഡ് ടാറിങ് കഴിഞ്ഞയുടൻ തകർന്നതും യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. വാർഷിക പദ്ധതി വിഹിതത്തിൽ 40 ശതമാനത്തിൽ അധികം തുക ചെലവഴിച്ചിട്ടില്ലെന്നും 2.80 കോടി രൂപ വാർഷിക പദ്ധതികളിൽ നഷ്ടപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ജൽ ജീവൻ മിഷൻ പദ്ധതിക്ക് റോഡുകൾ പൊളിച്ചതിന് ജലവിഭവ വകുപ്പിൽ നിന്നും ലഭിക്കേണ്ട
5.20 കോടിചെലവഴിക്കുന്നതിലെ പരാജയവും യുഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നു. ഗ്രാമീണ റോഡുകൾ 90 ശതമാനം നവീകരിച്ചെന്നും എല്ലായിടത്തും തെരുവ് വിളക്കും 50 മിനി മാസ്റ്റ് ലൈറ്റും സ്ഥാപിച്ചെന്നും എൽഡിഎഫ് പറഞ്ഞെങ്കിലും 16 വാർഡുകളിൽ 10 വാർഡ് യുഡിഎഫ് നേടി. എൽഡിഎഫിന് 5 വാർഡുകളും ബിജെപിക്ക് ഒരു വാർഡും ലഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

