ഊട്ടി∙ വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയാൻ സാധിക്കുന്ന നിർമിത ബുദ്ധി സംവിധാനത്തോടുകൂടിയുള്ള കേന്ദ്രം ഗൂഡല്ലൂരിൽ പ്രവർത്തനം തുടങ്ങി. നാടുകാണി ജീൻപൂൾ ഇക്കോ പാർക്കിൽ തുടങ്ങിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം എ.രാജ എംപി നിർവഹിച്ചു. 6 കോടി ചെലവിൽ സ്ഥാപിച്ച കേന്ദ്രത്തിന്റെ കീഴിൽ മേഖലയിലെ ഏറ്റവുമധികം വന്യമൃഗശല്യം അനുഭവപ്പെടുന്ന 46 സ്ഥലങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
ഇതിൽ 12 എണ്ണം അതിനവീന എഐ ക്യാമറകളാണ്.
വന്യമൃഗങ്ങൾ പ്രത്യേകിച്ച് കാട്ടാനകൾ ഇവിടങ്ങളിലെത്തിയാൽ ജീൻപൂൾ കേന്ദ്രത്തിലെ സൈറണുകൾ മുഴങ്ങും. തുടർന്ന് ഇവിടെ നിന്നു ജനങ്ങൾക്കു മൈക്ക് വഴി മുന്നറിയിപ്പ് നൽകും വിധത്തിലാണ് ക്രമീകരണം.
ചടങ്ങിൽ അഡിഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ശ്രീനിവാസ് ആർ.റെഡ്ഡി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാഗേഷ് കുമാർ ഡോഗ്ര, ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കടേഷ് പ്രഭു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ സാന്നിധ്യം 1800 425 4353 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാമെന്നു വനംവകുപ്പ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

