കാഞ്ഞിരപ്പുഴ ∙ ‘പുലിയല്ല നായയാണെന്നു പറഞ്ഞവരാണ്. നിങ്ങൾ കൺകുളിർക്കെ കണ്ടിട്ടു പോയാൽ മതി…’ ഇന്നലെ രാത്രി വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയപ്പോൾ ജനങ്ങളുടെ രോഷവും അണപൊട്ടി.
ഏറെ നാളുകളായി അവർ അനുഭവിച്ച ഭീതിയുടെ അവസാനമെന്നോണമായിരുന്നു ജനങ്ങളുടെ ഈ പ്രതികരണം. മാസങ്ങളായി ഈ പ്രദേശങ്ങളിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഏറെയാണ്.
ടാപ്പിങ് തൊഴിലാളികളും നാട്ടുകാരും നേരിട്ടു കണ്ടിട്ട് അധികൃതരെ അറിയിക്കുമ്പോഴും പുലിയാണോ എന്നതിൽ വ്യക്തതയില്ലെന്ന വാദം തെറ്റാണെന്നു തെളിഞ്ഞെന്നു നാട്ടുകാർ പറയുന്നു.
പാലക്കയം, പൂഞ്ചോല, ഇരുമ്പകച്ചോല തുടങ്ങിയ വിവിധ മലയോര മേഖലകളിലും വന്യമൃഗശല്യം രൂക്ഷമാണ്. കൂട്ടിലകപ്പെട്ട
പുലിയെ മറ്റിടത്തേക്കു മാറ്റണമെന്നാവശ്യം ശക്തമാക്കി. ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും ജനങ്ങൾ പറയുന്നു.
വനംവകുപ്പ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി
കാഞ്ഞിരപ്പുഴ ∙ പിച്ചളമുണ്ട വാക്കോടനിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടങ്ങി.
ഇന്നലെ രാത്രി പത്തോടെയാണു പുലി കുടുങ്ങിയത്. നവംബർ 27നാണ് വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിൽ കൂട് സ്ഥാപിച്ചത്.
ജോർജിന്റെ തോട്ടത്തിൽ കാടുവെട്ടാനെത്തിയ തൊഴിലാളികൾക്കു നേരെ പുലി പാഞ്ഞടുത്തിരുന്നു. ഭാഗ്യംകൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.
നവംബർ 16നു ടാപ്പിങ് തൊഴിലാളി ബോസ് നെല്ലിക്കൽ റബർ തോട്ടത്തിൽ നിന്നു വന്യമൃഗത്തെ കണ്ട് ഓടി രക്ഷപ്പെട്ട സംഭവം ഉണ്ടായി.
ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപു ജോഷു മുത്തനാട്ടിന്റെ ആടിനെ പുലി പിടികൂടിയിരുന്നു.
ഇതിന് ഏതാനും ആഴ്ചകൾക്കു മുൻപു വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്നു വളർത്തുമൃഗത്തെ വീടിന്റെ വരാന്തയിൽ നിന്നു പുലി പിടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാനിധ്യമുണ്ടെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാർ മണ്ണാർക്കാട് ഡിഎഫ്ഒയ്ക്കു പരാതിനൽകുകയും ചെയ്തിരുന്നു.
ഇതോടെയാണ് വനംവുകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പൂഞ്ചോല മാന്തോണിൽ സ്ഥാപിച്ചിരുന്ന കൂടാണു വാക്കോടനിലേക്കു കൊണ്ടുപോയത്.
പുലി കൂട്ടിൽ അകപ്പെട്ടത് അറിഞ്ഞു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

