ശ്രീകൃഷ്ണപുരം ∙ തന്റെ ഹോട്ടലിൽ ചായ കുടിക്കാനെത്തി കുഴഞ്ഞുവീണ 75 വയസ്സുകാരന് സമയോചിത ഇടപെടലിലൂടെ രക്ഷയായി കോട്ടപ്പുറം കളരിക്കൽ വീട്ടിൽ രാധിക.കോട്ടപ്പുറത്ത് ‘വീട്ടിലെ ഊണ്’എന്ന ഹോട്ടലിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കുന്നക്കാട് സ്വദേശിയായ 75 വയസ്സുകാരൻ കൈ കഴുകാനിറങ്ങിയതോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ബോധം നഷ്ടപ്പെട്ട
അവസ്ഥയിലായിരുന്നു. ഇതു കണ്ട് ഹോട്ടലിൽ ജോലി ചെയ്തു കൊണ്ടിരുന്ന രാധിക ഓടിയെത്തി പല തവണ നെഞ്ചിൽ ശക്തിയായി അമർത്തിയതോടെ ബോധം തിരിച്ചു കിട്ടി എഴുന്നേറ്റിരുന്നു.
അൽപനേരത്തിനു ശേഷം ഓട്ടോറിക്ഷ വിളിച്ചു സുരക്ഷിതമായി വീട്ടിലേക്കയച്ചു. ഹൃദ്രോഗിയായ ഇദ്ദേഹം മരുന്നു വാങ്ങാൻ കോട്ടപ്പുറത്തെത്തിയപ്പോഴാണു സംഭവമെന്നും ഇപ്പോൾ സുരക്ഷിതമായിരിക്കുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു.
പ്രാഥമിക ചികിത്സ എങ്ങനെ നൽകണമെന്നതിനെക്കുറിച്ച് ഒരു പരിശീലനവും രാധിക നേടിയിട്ടില്ല. എങ്കിലും സിപിആർ നൽകാൻ എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യത്തിന് ജീവിതത്തോട് മല്ലിടുന്നവർക്ക് എന്തും നേരിടാനുള്ള ആത്മവിശ്വാസം ഉണ്ടാകുമെന്നായിരുന്നു മറുപടി.
രണ്ടു വർഷം മുൻപാണ് രാധികയും (35) സുഹൃത്ത് അനിതയും കോട്ടപ്പുറത്തു ഹോട്ടൽ തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

