മണ്ണാർക്കാട് ∙ സിപിഎമ്മിൽ അച്ചടക്കനടപടി നേരിട്ട മുൻ എംഎൽഎ പി.കെ.ശശിയെ അനുകൂലിക്കുന്നവർ നേതൃത്വം നൽകുന്ന ജനകീയ മതേതര മുന്നണി, പാർട്ടിക്കെതിരെ പരസ്യ വെല്ലുവിളിയുമായി മണ്ണാർക്കാട് മേഖലയിൽ മത്സരത്തിന്.
ചിലയിടത്ത് ഇവർക്കു യുഡിഎഫ് പിന്തുണയുമുണ്ട്.
മണ്ണാർക്കാട് നഗരസഭയിൽ 10 വാർഡുകളിലും കാരാകുർശ്ശി പഞ്ചായത്തിൽ രണ്ടു വാർഡുകളിലും കോട്ടോപ്പാടത്ത് 4 വാർഡുകളിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഒരിടത്തുമാണു പത്രിക നൽകിയത്. കാരാകുർശ്ശിയിൽ 2 പേർകൂടി പത്രിക നൽകുമെന്നു നേതാക്കൾ പറഞ്ഞു.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരുവിഴാംകുന്ന് ഡിവിഷനിലും മത്സരിക്കും.
കാരാകുർശ്ശിയിലും കാഞ്ഞിരപ്പുഴയിലും ഓരോ വാർഡിലും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിലെ കാരാകുർശ്ശി ഡിവിഷനിലും യുഡിഎഫ് പിന്തുണയോടെയാണു മത്സരം. ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
സിപിഎമ്മിനു സ്വാധീനമുള്ള വാർഡുകളാണിവ. ജയിക്കാനായില്ലെങ്കിലും തോൽപിക്കാനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
അതേസമയം, പാർട്ടിക്ക് എതിരെ മത്സരത്തിനിറങ്ങുന്നവർക്ക് ഒരു സ്വാധീനവുമുണ്ടാക്കാൻ കഴിയില്ലെന്നാണു സിപിഎം നിലപാട്.
ശശിയുടെ പ്രവർത്തനമേഖലയായിരുന്ന മണ്ണാർക്കാട്ട് ഇപ്പോഴും അദ്ദേഹത്തിനു പിന്തുണയുണ്ടെന്നു തെളിയിക്കുകയാണ് ഒപ്പമുള്ളവരുടെ ലക്ഷ്യം. ഔദ്യോഗിക പക്ഷം തങ്ങളെ മാറ്റിനിർത്തുന്നതിലെ പ്രതിഷേധവും തിരുത്തലുമാണ് ഉദ്ദേശ്യം.
”സ്വതന്ത്ര മുന്നണിയെന്നു പറഞ്ഞ് മണ്ണാർക്കാട് നഗരസഭയിലേക്കു മത്സരിക്കുന്നവർക്ക് എന്റെ പിന്തുണയില്ല.
എന്റെ അറിവോടെയല്ല അവർ മത്സരിക്കുന്നത്. എന്റെ ബ്രാഞ്ച് ഏതാണെന്നു പാർട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ല.
ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ചു നാടുമുഴുവൻ നടക്കാൻ കഴിയില്ല. ബ്രാഞ്ച് ഏതാണെന്ന് അറിയാത്തതിനാൽ യോഗത്തിൽ പങ്കെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാറില്ല.”
പി.കെ.ശശി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

