പാലക്കാട് ∙ വശം ഇടിഞ്ഞ് അപകടഭീഷണിയിലായ ചുണ്ണാമ്പുതറ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും വൈകും. ആദ്യഘട്ട
ടെൻഡറിൽ ആരും പങ്കെടുത്തില്ല. ഇതേത്തുടർന്ന് ടെൻഡർ തീയതി ദീർഘിപ്പിച്ചു. പട്ടിക്കര ബൈപാസിൽ നിന്ന് ചുണ്ണാമ്പുതറയിലേക്കുള്ള മേൽപാലം സർവീസ് റോഡാണ് മൂന്നാഴ്ച മുൻപു സമീപത്തെ തോട്ടിലേക്ക് ഇടിഞ്ഞത്.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇരുവശത്തേക്കുള്ള വാഹനങ്ങളും മേൽപാലത്തിന്റെ മറുവശത്തെ സർവീസ് റോഡ് വഴിയാണു കടത്തിവിടുന്നത്.
ഇതിനിടെ മഴ വീണ്ടും ശക്തിപ്പെട്ടതും ആശങ്ക വർധിപ്പിക്കുന്നു.
റെയിൽവേ മേൽപാലത്തിന്റെ 2 മീറ്റർ അകലെ വരെ ഇടിച്ചിൽ ഉണ്ട്. മഴയത്ത് ഇതു വർധിക്കുമെന്നാണ് ആശങ്ക.
ഈ ഭാഗത്ത് അരികുഭിത്തി കെട്ടാനും അറ്റകുറ്റപ്പണിക്കുമായി ദേശീയപാത അതോറിറ്റി 37 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ടെൻഡർ ആയാൽ കരാർ ഒപ്പിട്ടു പരമാവധി വേഗത്തിൽ പ്രവൃത്തി ആരംഭിക്കുമെന്ന് പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം അറിയിച്ചു.
ഇതേ റോഡിൽ രാംനഗർ കോളനിയിലേക്കുള്ള പ്രവേശനവഴി കഴിഞ്ഞുള്ള ഭാഗത്ത് നഗരസഭ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ ശുദ്ധജല വിതരണ പൈപ്പിടാനാണ് റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കൽപാത്തി രഥോത്സവത്തിനു മുൻപു റോഡ് പ്രവൃത്തി പൂർത്തിയാക്കേണ്ടതുണ്ട്.
രഥോത്സവത്തിനു പുതിയപാലം – ശേഖരീപുരം റൂട്ടിൽ ഗതാഗതത്തിരക്കു വർധിക്കുമെന്നതിനാൽ ഒട്ടേറെ വാഹനങ്ങൾ ചുണ്ണാമ്പുതറ വഴിയെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

