മലമ്പുഴ ∙ അകമലവാരം ചേമ്പനയിലെ പറമ്പിൽ കണ്ടെത്തിയ പുലിക്കുട്ടിക്കു തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തുടർചികിത്സ നൽകും. ഒരു വയസ്സിൽ താഴെയുള്ള ആൺപുലി അവശനാണ്, പിൻകാലുകൾക്കു തളർച്ചയുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന മൃഗങ്ങളെ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ അതിന്റെ ആവാസ വ്യവസ്ഥയിൽ തന്നെ വിടണമെന്നാണെങ്കിലും പുലിക്കുട്ടിയെ ചികിത്സ നൽകാതെ വിടാനാകില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.
അക്കാശ്ശേരിയിൽ ബി.തങ്കച്ചന്റെ പറമ്പിൽ ഇന്നലെ രാവിലെ ഏഴു മണിയോടെയാണു പുലിക്കുട്ടിയുടെ ശബ്ദംകേട്ടത്.
വനംവകുപ്പ് ദ്രുതകർമസേനയും കോട്ടേക്കാട് സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നു പുലിക്കുട്ടിയെ വല വച്ചു പിടികൂടി കൂട്ടിലാക്കി ധോണി വന്യജീവി ആരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർന്നു വനം വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് ഏബ്രഹാം എത്തി പ്രാഥമിക ചികിത്സ നൽകി.
തുടർചികിത്സ നൽകണമെന്ന് അദ്ദേഹമാണു നിർദേശിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]