കോയമ്പത്തൂർ ∙ കർഷകർക്കു ഭീഷണിയായ കാട്ടാനയെ മയക്കുവെടി വച്ചു തളയ്ക്കാൻ പോയ ഫോറസ്റ്റ് വെറ്ററിനറി സർജന് ആനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. നാട്ടുകാർ റോളക്സ് എന്നു വിളിക്കുന്ന കാട്ടാന ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ അസി.
വെറ്ററിനറി സർജൻ കെ.വിജയരാഘവനെയാണ് ആക്രമിച്ചത്. ഡോക്ടർക്കു നട്ടെല്ലിനും വിരലിനും പരുക്കുണ്ടെന്ന് ഫീൽഡ് ഡയറക്ടർ ഡി.വെങ്കടേഷ് പറഞ്ഞു.
ശസ്ത്രക്രിയയ്ക്കു ശേഷം നിരീക്ഷണത്തിൽ കഴിയുകയാണ്.
ആനയെ പിടിക്കാൻ തൊണ്ടാമുത്തൂർ ഭാഗത്ത് അൻപതോളം വനപാലകർ 3 കുങ്കിയാനകളുമായി 4 സംഘങ്ങളായി തിരിഞ്ഞാണു ക്യാംപ് ചെയ്തിരുന്നത്. ശനി പുലർച്ചെ ഒന്നരയോടെ ആന ദേവരായപുരം ഭാഗത്ത് പുള്ളാകവുണ്ടൻ പുതൂരിലെ വാഴത്തോട്ടത്തിലേക്കു കയറിയെന്ന് അറിഞ്ഞാണു ഡോക്ടറും സംഘവും സ്ഥലത്തെത്തിയത്.
രാത്രിയായതിനാൽ തെർമൽ ഇമേജിങ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെ, ഡ്രോണിന്റെ ശബ്ദത്തിൽ വിരണ്ട
കൊമ്പൻ ഡോക്ടർ നിന്ന ഭാഗത്തേക്ക് ഓടിയെത്തുകയായിരുന്നു. മുന്നിലകപ്പെട്ട
ഡോക്ടറെ തട്ടിയെറിഞ്ഞു. അദ്ദേഹം എഴുന്നേൽക്കുമ്പോഴേക്കും തിരഞ്ഞെത്തി കുത്തി.
ഡോക്ടർ രണ്ടു കൊമ്പുകൾക്കുമിടയിൽ പെട്ടതിനാലാണു ജീവൻ തിരിച്ചുകിട്ടിയതെന്നു കൂടെയുണ്ടായിരുന്ന വനപാലകർ പറഞ്ഞു. ആന പിന്തിരിഞ്ഞപ്പോൾ അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
കാട്ടാന ഡോക്ടറെ ആക്രമിച്ചതോടെ വനപാലകർ തൽക്കാലം പിൻവാങ്ങി.
ആനയെ വെടിവച്ച് കൊല്ലണമെന്നു കർഷകരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം, വനപാലകർ നിയമലംഘനം നടത്തി രാത്രി കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആനപ്രേമികളായ എൻജിഒ സംഘം.
രണ്ടു ദിവസം മുൻപും ആനയെ മയക്കുവെടി വച്ചെങ്കിലും പ്രയോജനമുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]