കൂറ്റനാട്∙ സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുന്നതിനു മുൻപ് 5 ലക്ഷം പട്ടയങ്ങളുടെ വിതരണമാണ് ലക്ഷ്യമെന്ന് മന്ത്രി കെ.രാജൻ. നാലുവർഷത്തിനിടെ 4,09,095 പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്.
തൃത്താല നിയോജക മണ്ഡലത്തിലെ പട്ടയ വിതരണോദ്ഘാടനവും നാഗലശ്ശേരി പഞ്ചായത്തിലെ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ആദ്യമായി പട്ടയ മിഷൻ ആരംഭിച്ചത് സംസ്ഥാന സർക്കാരിന്റെ കാലത്താണ്. നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടടുക്കുകയാണ് സർക്കാർ.
അതിന്റെ ഭാഗമായി നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറാൻ പോകുകയാണ്. 4,54,000 കുടുംബങ്ങൾക്കു ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ വീടു നൽകി.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് അത് 5.25 ലക്ഷം വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൃത്താല മണ്ഡലത്തിൽ അവശേഷിക്കുന്ന പട്ടയ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ അടുത്ത പട്ടയ മിഷൻ എത്രയും വേഗം ചേരുമെന്നും മന്ത്രി അറിയിച്ചു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകി അവ പരിഹരിക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തുന്ന കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് പദ്ധതികൾ വേഗത്തിൽ യാഥാർഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലക്ടർ എം.എസ്.
മാധവിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടർ അൻജീത് സിങ്, തഹസിൽദാർ ടി.പി. കിഷോർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.
റജീന, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.ബാലചന്ദ്രൻ, പി.കെ.ജയ, ടി. സുഹറ, ഷറഫുദ്ദീൻ കളത്തിൽ, വിജേഷ് കുട്ടൻ എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫിസ് നിർമാണത്തിന് സ്ഥലം വിട്ടു നൽകിയ പല്ലേരി ശശികുമാറിന്റെ മകൻ ശശാങ്കനെ മന്ത്രി ആദരിച്ചു.
തൃത്താല മണ്ഡലത്തിൽ 51 മിച്ചഭൂമി പട്ടയങ്ങളുൾപ്പെടെ 201 പട്ടയങ്ങളാണ് പട്ടയമേളയിൽ വിതരണം ചെയ്തത്. 77 എൽടി, 66 ദേവസ്വം, 51 മിച്ചഭൂമി, ഏഴ് ഉന്നതി പട്ടയങ്ങളുമാണ് വിതരണം നടത്തിയത്.
നിലവിൽ തൃത്താല മണ്ഡലത്തിൽ ആകെ 2764 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്.
പല്ലേരി ശശികുമാർ സൗജന്യമായി നൽകിയ ആറര സെന്റ് സ്ഥലത്ത് എസ്എസ്എഎസ്സിഐ (സ്കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്) ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് നാഗലശ്ശേരി പഞ്ചായത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]