സമാധാന ദിനം: നിശ്ശബ്ദക്യാംപെയ്ൻ ഇന്ന്;
പാലക്കാട് ∙ അഹ്മദിയ്യ മുസ്ലിം ജമാഅത്ത് പാലക്കാട് ഘടകം ലോക സമാധാന ദിനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 4നു കോട്ടമൈതാനത്ത് നിശ്ശബ്ദ ക്യാംപെയ്ൻ നടത്തും. ‘സ്റ്റോപ് വേൾഡ് വാർ 3’ എന്ന ആശയം മുന്നോട്ടുവച്ചു സംസ്ഥാന വ്യാപകമായി നടത്തുന്ന യുദ്ധ വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായാണു ക്യാംപെയ്ൻ.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ ജില്ലയിലെ നെല്ല് സംഭരണത്തോട് അനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വിഎച്ച്എസ്ഇ (കൃഷി) അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. യോഗ്യരായവർ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിനു മുൻപ് പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസിൽ ലഭ്യമാക്കണം.
ഫോൺ: 0491 2528553.
രചനകൾ ക്ഷണിച്ചു
പാലക്കാട് ∙ കുടുംബശ്രീ ‘സർഗം 2025’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്കു രചനകൾ ക്ഷണിച്ചു. 23 വൈകിട്ട് അഞ്ചുവരെ അയയ്ക്കാം. അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണ് അവസരം.
ആദ്യ മൂന്ന് രചനകൾക്ക് 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക് കുടുബശ്രീയുടെ ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാം.
പേര്, മേൽവിലാസം, ഫോൺനമ്പർ, കുടുംബശ്രീ അംഗമെന്ന് തെളിയിക്കുന്ന സിഡിഎസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം കുറിയറായോ തപാൽ വഴിയോ അയയ്ക്കണം. 0491 2505627, http://www.kudumbashree.org/sargam2025
കോർ ഡേ ആഘോഷം
കടമ്പഴിപ്പുറം ∙ ആർമി ഇലക്ട്രിക്കൽ മെക്കാനിക്കൽ കോർ (ഇഎംഇ) വിമുക്തഭട
കൂട്ടായ്മയായ ഈഗിൾസ് പാലക്കാടിന്റെ നേതൃത്വത്തിൽ 83–ാ മത് കോർ ഡേ ആഘോഷം ഒക്ടോബർ 15ന് പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടത്തും. 9447 840 283.
വാർഷികയോഗം 28ന്
ഒറ്റപ്പാലം∙ അസം റൈഫിൾസ് എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാതല വാർഷിക പൊതുയോഗം 28ന് 9ന് അമ്പലപ്പാറ വ്യൂപോയിന്റ് ഓഡിറ്റോറിയത്തിൽ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]