
പത്തിരിപ്പാല ∙ കഷ്ടപ്പാടുകളും പ്രാരാബ്ധവും നിറഞ്ഞ ജീവിതത്തിൽ വിനോദയാത്ര എന്തെന്നറിയാത്തവർക്കായി മണ്ണൂർ പഞ്ചായത്തംഗം സ്വന്തം ചെലവിൽ യാത്ര സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവും പഞ്ചായത്തംഗവുമായ വി.എം. അൻവർ സാദിഖ് ആണ് വയോജനങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമായി വിനോദയാത്ര സംഘടിപ്പിച്ചു.
108 പേർ അടങ്ങിയ സംഘം 2 ബസുകളിലായാണ് യാത്ര തിരിച്ചത്. ഭക്ഷണവും യാത്രച്ചെലവും പ്രവേശന ഫീസും എല്ലാം പഞ്ചായത്തംഗത്തിന്റെ ചെലവായിരുന്നു.
രാവിലെ 6ന് മണ്ണൂരിൽ നിന്നു യാത്ര പുറപ്പെട്ട
സംഘം ആലുവയിൽ നിന്നു മെട്രോ ട്രെയിനിൽ കയറി. വിനോദ സംഘത്തിൽ 78 വയസ്സ് പിന്നിട്ട
ലക്ഷ്മി അമ്മയും സൈനബ ഉമ്മയും അടക്കം എല്ലാവരും പിന്നെ മായാക്കാഴ്ചകളുടെ ലോകത്തായിരുന്നു. ലുലു മാൾ, തൃപ്പൂണിത്തുറ കൊട്ടാരം, മറൈന്‍ ഡ്രൈവ്, ബോട്ട് യാത്രയും നടത്തിയാണ് തിരിച്ചു പോന്നത്.
രാത്രി 10നാണ് തിരിച്ചെത്തിയത്. മണ്ണൂര്‍ പഞ്ചായത്തിലെ 5,10 വാര്‍ഡുകളിലെ അംഗങ്ങളെയാണ് യാത്രയ്ക്ക് തെരഞ്ഞെടുത്തത്.
ഇതുവരെ കാണാതിരുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ ആരും മടിച്ചതുമില്ല. പ്രിയപ്പെട്ടവര്‍ക്കായി യാത്ര സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പഞ്ചായത്തംഗവും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]