
ആലത്തൂർ∙ കുനിശ്ശേരി മേഖലയിൽ കൂർക്ക കൃഷി വ്യാപകമാകുന്നു. നെൽപാടങ്ങൾ പാട്ടത്തിനെടുത്താണ് കൂർക്ക കൃഷി ചെയ്യുന്നത്.
കൃഷിപ്പണികൾക്കു ആളെ കിട്ടാത്തതും രാസവളത്തിന്റെ വിലവർധനയും നെല്ലു സംഭരിച്ചിട്ടും വില ലഭിക്കാത്തതുമാണ് നെൽക്കൃഷി ചെയ്യുന്നതിൽ നിന്നു പിന്തിരിപ്പിച്ചതെന്നു കർഷകർയ പറയുന്നു.
കാലാവസ്ഥയും വിലയും അനുകൂലമായാൽ കൂർക്ക കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. 10 ഏക്കറോളം പാടത്താണ് കൂർക്ക കൃഷി ഇറക്കിയിരിക്കുന്നത്. സമയത്തിന് വിളവെടുക്കാൻ സാധിച്ചാൽ രണ്ടാം വിള നെൽക്കൃഷിയും ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പ്രാദേശികമായും വിൽപന നടത്തുന്നതിനാൽ കൂർക്കയ്ക്ക് ഉടൻ തന്നെ വില ലഭിക്കുമെന്നതും കർഷകർക്ക് ഗുണമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]