
ഊട്ടി ശുദ്ധജലവിതരണ പദ്ധതിയിലെ തടസ്സത്തിനു പരിഹാരമാകുന്നു
ഊട്ടി∙ ശുദ്ധജല വിതരണത്തിനായി പാർസൻസ് വാലിയിലുള്ള പമ്പ് സെറ്റിനു ഭൂമിക്കടിയിലൂടെയുള്ള കേബിൾ മൂലം വൈദ്യുതി കണക്ഷൻ ലഭ്യമാക്കുമെന്ന് ഊട്ടി നഗരസഭാധികൃതർ. മഴക്കാലങ്ങളിൽ ഇവിടേക്കുള്ള വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നതു പതിവാണ്.
കനത്ത കാറ്റും മഴയും കാരണം മരം കടപുഴകി വൈദ്യുതി ലൈനിൽ വീഴുന്നതു പതിവായ നിലയിൽ ഇവിടത്തെ പമ്പ് സെറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണു ശുദ്ധജല വിതരണത്തിനു തടസ്സമാകുന്നത്. ഇവിടെ നിന്നുള്ള ശുദ്ധജലം പമ്പ് ചെയ്താണു വിതരണം നടക്കുന്നത്.
ഇന്നലെ ഊട്ടി നഗരസഭാധ്യക്ഷയും അംഗങ്ങളും അണക്കെട്ട് സന്ദർശിച്ചിരുന്നു. കുന്തയ്ക്കു സമീപമുള്ള കാട്ടുകുപ്പയിലെ വൈദ്യുതി നിലയത്തിൽ നിന്നു നേരിട്ടു വനത്തിലൂടെ ഭൂമിക്കടിയിൽ കേബിൾ സ്ഥാപിച്ചു വൈദ്യുതി എത്തിക്കുമെന്നു നഗരസഭാധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ജോലി പൂർത്തിയാവുമെന്നും അവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]