പാലക്കാട് ∙ ചോറും കറികളും ബിരിയാണിയും വിറകടുപ്പിൽ പാചകം ചെയ്തും അധികം വേവ് ആവശ്യമായവ നിർത്തിയും കണ്ണൂർ മേഖലയ്ക്കു കീഴിലുള്ള വടക്കൻ ജില്ലകളിലെ കോഫി ഹൗസുകൾ. പാചകവാതക പ്രതിസന്ധി മൂലം തെക്കൻ മേഖലയിൽ ചായയും കാപ്പിയും നിർത്തിയെങ്കിലും ഇവിടെ രണ്ടും തുടരുന്നുണ്ട്.
ചില ശാഖകളിൽ സമയക്രമീകരണമുണ്ട്.
പാചകരീതിയിലെ മാറ്റം മൂലം കാപ്പിക്ക് കോഫി ഹൗസിന്റെ പരമ്പരാഗതമായ രുചിയില്ലെന്ന പരിഭവം ചിലർക്കുണ്ട്. നേരത്തേ, ഒാർഡർ അനുസരിച്ചാണ് കാപ്പി ഉണ്ടാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഒന്നിച്ചുണ്ടാക്കി നൽകാനേ കഴിയുന്നുള്ളൂ.
പാചകവാതക സിലിണ്ടറുകളുടെ ലഭ്യത ഇനിയും കുറഞ്ഞാൽ കടുത്ത പ്രതിസന്ധിയാകുമെന്ന് ഇന്ത്യൻ കോഫി വർക്കേഴ്സ് സഹകരണ സൊസൈറ്റി കണ്ണൂർ മേഖലാ പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ പറഞ്ഞു.
ആറു ജില്ലകളിലായി 35 ശാഖകളാണ് കണ്ണൂർ മേഖലയ്ക്കു കീഴിൽ. ഒരു സ്ഥലത്ത് ശരാശരി 4 മുതൽ 6 വരെ സിലിണ്ടർ വേണമെങ്കിലും പരമാവധി രണ്ടും മൂന്നുമാണു കിട്ടുന്നത്.
വില ഇരട്ടിയാവുകയും ചെയ്തു. ചോറും കറികളും, ബിരിയാണി, കടല, കുറുമ എന്നിവ ഒരു ജില്ലയിലെ രണ്ടും മൂന്നും ശാഖകൾക്കായി ഒരുമിച്ചു വിറകടുപ്പിൽ പാകം ചെയ്യുന്ന രീതിയാണ് ഇപ്പോൾ.
തീ അധികം വേണ്ടാത്ത ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ബേബി ഊത്തപ്പം, നൂഡിൽസ്, ചിക്കൻ എന്നിവയാണ് ഇപ്പോൾ പ്രധാനമായി വിളമ്പുന്നത്.
കൂടുതൽ ഇന്ധനം ആവശ്യമായ നെയ് റോസ്റ്റ്, മസാല, ബട്ടൂര, ഊത്തപ്പം, പൂരി എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പൂർണമായി നിർത്തി. പ്രതിസന്ധി ചർച്ച ചെയ്ത സൊസൈറ്റിയുടെ യോഗത്തിൽ വില വർധിപ്പിക്കാൻ ആവർത്തിച്ച് ആവശ്യമുയർന്നെങ്കിലും നേതൃത്വം അതു നിരസിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

