ആനക്കര ∙ ആനക്കര പഞ്ചായത്ത് രണ്ടാം വാർഡിൽ സഹോദരങ്ങൾ മത്സരരംഗത്തു നേർക്കുനേർ. കുമ്പിടി വള്ളുപറമ്പിൽ വേലായുധൻ സിപിഎം സ്ഥാനാർഥിയും അനിയൻ മോഹനൻ യുഡിഎഫ് സ്ഥാനാർഥിയുമാണ്.
എസ്സി സംവരണ വാർഡിലാണ് ഇരുവരുടെയും പോരാട്ടം. ഇരുവരും പൊതു രംഗത്ത് സജീവമാണ്.
മോഹനന്റെ ഭാര്യ ഗിരിജ നേരത്തെ 15–ാം വാർഡ് കോൺഗ്രസ് അംഗമായിരുന്നു. സഹോദരങ്ങൾ ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസം.
വി.പി.മോഹനൻ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ്. വി.പി.വേലായുധൻ സിപിഎം കുമ്പിടി ബ്രാഞ്ച് സെക്രട്ടറിയും.
വിദ്യാഭ്യാസ കാലത്തും ഇരുവരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

