പത്തിരിപ്പാല ∙ മണ്ണൂർ പഞ്ചായത്തിൽ സിപിഐ– സിപിഎം തർക്കം പരിഹരിക്കാൻ കഴിഞ്ഞില്ല, സിപിഐ 5 വാർഡുകളിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനമായി. എൽഡിഎഫിലെ ജില്ലാ നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയിൽ ആകെയുള്ള 15 വാർഡുകളിൽ സിപിഎം 9, സിപിഐ 5, എൻസിപി 1 എന്നിങ്ങനെ മത്സരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ സിപിഐക്കു നൽകുന്ന വാർഡുകളിലെ തർക്കമാണ് ഒടുവിൽ എൽഡിഎഫിലെ പ്രധാന കക്ഷികൾ തമ്മില്‍ നേരിട്ടു മത്സരിക്കുന്ന സാഹചര്യത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷനിൽ സിപിഐ പങ്കെടുത്തിരുന്നില്ല.
സിപിഎമ്മിന്റെയും എൻസിപിയുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ സിപിഎം, എന്‍സിപി അംഗങ്ങളായ 10 പേർ പത്രിക നൽകി. ബാക്കി വാര്‍ഡുകളിലും സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കാം.
വനിതാ സംവരണ വാര്‍ഡായ അരിമ്പന്കുളങ്ങരയെ ചൊല്ലിയാണു തര്‍ക്കം നടന്നത്. ഈ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രചാരണം തുടങ്ങി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും സിപിഐ സ്ഥാനാർഥികളെ നിർത്തിയിരുന്നു. ഇത്തവണ 5 വാർഡുകളിൽ ശ്രദ്ധകേന്ദ്രീകരിക്കും.
മുൻ പഞ്ചായത്തംഗം എ.വൈ.
സെലീന, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീജിത്ത്, കെ.
വിജയകുമാർ എന്നിവര്‍ സിപിഐ പട്ടികയില്‍ മത്സരിക്കും. വാർഡും സിപിഐ സ്ഥാനാർഥികളും: 1 (കൊട്ടക്കുന്ന്) കെ.
ശ്രീജിത്ത്, 2 (കാഞ്ഞിരംപാറ) സി.ബി.കാവ്യ ബാലൻ, 5.(കോഴിച്ചുണ്ട) എ.വൈ. സെലീന, 11 (മണ്ണൂർ) കെ.
വിജയകുമാർ, 12 (അരിമ്പൻകുളങ്ങര) പി. ഷീജ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

